ശ്രീകാര്യം ജോയി കൊലക്കേസ്; മുഴുവൻ പ്രതികളുടെയും റിമാൻഡ് രേഖപ്പെടുത്തി

തിരുവനന്തപുരം ശ്രീകാര്യത്ത് കൊലക്കേസ് പ്രതി ജോയിയെ കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികളുടെയും റിമാൻഡ് രേഖപ്പെടുത്തി. കൃത്യത്തിൽ നേരിട്ടു പങ്കെടുത്ത 3 പേരും ​ഗൂഢാലോചനയിൽ പങ്കെടുത്ത 2 പേരുമാണ് പിടിയിലായത്. രാജേഷ്, ഉണ്ണികൃഷ്ണൻ, വിനോദ്, നന്ദു ലാൽ, സജീർ എന്നീ അഞ്ചു പ്രതികളെയും സംഭവ സഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കാപ്പ കേസിൽ ജയിൽവാസം കഴിഞ്ഞ് രണ്ട് ദിവസം മുൻപ് പുറത്തിറങ്ങിയ ജോയിയെ, വെള്ളിയാഴ്ച രാത്രി കാറിൽ എത്തിയാണ് സംഘം വെട്ടിക്കൊലപ്പെടുത്തിയത്.

Also Read: സംസ്ഥാനത്ത് വീണ്ടും മഴ ശക്തി പ്രാപിക്കും; രണ്ട് ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പ്

കാപ്പ കേസില്‍ ജയിലിലായിരുന്ന ജോയ് ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്തിറങ്ങിയത്. പൗഡിക്കോണം വിഷ്ണു നഗറില്‍ വാടകയ്ക്ക് താമസിക്കുകയാണ് ജോയി. കൂലിക്ക് ഓടിക്കുന്ന ഓട്ടോറിക്ഷ പാര്‍ക്ക് ചെയ്യാന്‍ വീട്ടിലേക്ക് പോകുന്നതിനിടെ കാറിലെത്തിയ സംഘം ഓട്ടോറിക്ഷ തടഞ്ഞ് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഓട്ടോയും തകര്‍ന്നു. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി. മുന്‍വൈരാഗ്യമാണ് ആക്രമണ കാരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News