പാണാവള്ളിയില്‍ അനധികൃതമായി നിര്‍മ്മിച്ച കാപികോ റിസോര്‍ട്ടിന്റെ എല്ലാ കെട്ടിടങ്ങളും പൊളിച്ച് നീക്കിയെ മതിയാകൂവെന്ന് സുപ്രീം കോടതി. പൊളിച്ചുനീക്കിയില്ലെങ്കില്‍ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി.
കാപികോ റിസോര്‍ട്ടിലുള്ള 54 കോട്ടേജുകളും പൂര്‍ണ്ണമായി പൊളിച്ചു എന്നും റിസോര്‍ട്ടിന്റെ ഭാഗമായ പ്രധാന കെട്ടിടം മാത്രമാണ് ഇനി പൊളിക്കാന്‍ ഉള്ളതെന്നും ചീഫ് സെക്രട്ടറിക്കു വേണ്ടി ഹാജരായ സംസ്ഥാന സ്റ്റാന്റിംഗ് കോണ്‍സല്‍ സുപ്രീം കോടതിയെ അറിയിച്ചു. എന്നാല്‍ ഈ വിശദീകരണത്തില്‍ ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, സുധാന്‍ഷു ദുലിയ എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് തൃപ്തരായില്ല. തുടര്‍ന്നാണ് പൊളിക്കല്‍ സംബന്ധിച്ച സത്യവാങ്മൂലം ഈ വെള്ളിയാഴ്ച്ച ഫയല്‍ ചെയ്യാമെന്ന് ചീഫ് സെക്രട്ടറി സുപ്രീം കോടതിയെ അറിയിച്ചത്. ചീഫ് സെക്രട്ടറിക്ക് എതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here