സർക്കാരിന് കിട്ടുന്ന എല്ലാ പരാതികളിലും മറുപടിയുണ്ടാകുമെന്ന് മന്ത്രി കെ രാജൻ. നവകേരള സദസിലെ പരാതികൾ വിവിഐപി പരിഗണനയിയിലാണ് പരിഹരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം വെറുതെ ആരോപണം ഉന്നയിക്കുന്നു. ബില്ലുകൾ ഗവർണ്ണർ കോൾഡ് സ്റ്റോറേജിൽ വെക്കുന്നു. ഇതിനോട് പ്രതിപക്ഷം എന്ത് പറയുന്നു എന്നും അദ്ദേഹം ചോദിച്ചു.
Also Read: യുദ്ധം അവസാനിപ്പിക്കില്ല; ആക്രമണം തുടരുമെന്ന് ബെഞ്ചമിൻ നെതന്യാഹു
17-ാം തിയതി മുതൽ തുടങ്ങിയ ആരോപണങ്ങളിൽ ഇപ്പോൾ എത്ര ബാക്കി എന്ന് ഇപ്പോൾ പരിശോധിക്കൂ. നവകേരള സദസിനിടെ ഗവർണ്ണറുടെ ചില ക്രാഷ് ലാന്റിങ് ഉണ്ടായി. എന്നിട്ടും സദസ് മുന്നോട്ട് തന്നെ പോയി. 2018 മുതൽ പ്രതിപക്ഷം സർക്കാറുമായി സഹകരിക്കുന്നില്ല. എല്ലാം ബഹിഷ്കരിക്കുന്നു. പ്രതിപക്ഷം ബഹിഷ്‌കരണ പക്ഷമായി.
Also Read: കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെയുള്ള എൽഡിഎഫ് രാജ്ഭവൻ മാർച്ച് ഇന്ന്
ബിജെപി സ്നേഹയാത്ര നടത്താൻ ഒരുങ്ങുകയാണ്. കേരളത്തോട് സ്നേഹമുണ്ടെങ്കിൽ ആദ്യം തരാനുള്ള പൈസ തന്ന് തീർക്കണമെന്നും അദ്ദേഹം വിമർശിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here