ജയ് ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് തബരീസ് അന്‍സാരിയെന്ന മുസ്ലീം യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന കേസില്‍ മുഴുവന്‍ പ്രതികള്‍ക്കും പത്ത് വര്‍ഷം കഠിന തടവ്. കേസിലെ 10 പ്രതികള്‍ക്കും 10 വര്‍ഷം ശിക്ഷയാണ് കോടതി വിധിച്ചത്. ജാര്‍ഖണ്ഡിലെ സെറായികേല കോടതിയാണ് ശിക്ഷവിധിച്ചത്. പ്രതികള്‍ 15,000 രൂപ പിഴയുമൊടുക്കണമെന്നും കോടതി വിധിച്ചു.
ജൂണ്‍ 27ന് കേസിലെ 10 പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസ് ശിക്ഷ വിധിക്കാനായി ജൂലൈ അഞ്ചിലേക്ക് മാറ്റുകയായിരുന്നു. കേസിന്റെ വിചാരക്കിടെ കൗശല്‍ മഹാലിയെന്നയാള്‍ മരിച്ചിരുന്നു. രണ്ട് പേരെ വിചാരണക്കിടെ വെറുതെ വിടുകയും ചെയ്തിരുന്നു. തെളിവുകളുടെ അഭാവത്തിലാണ് വെറുതെ വിട്ടത്.
ഭീം സിങ് മുണ്ട, കമല്‍ മഹാതോ, മദന്‍ നായക്, അതുല്‍ മഹാലി, സുനാമോ പ്രധാന്‍, വിക്രം മണ്ഡല്‍, ചാമു നായിക്, പ്രേം ചന്ദ് മഹാലി, മഹേഷ് മഹാലിഎന്നിവരെയാണ് അഡീഷണല്‍ ജില്ലാ ജഡ്ജി അമിത് ശേഖര്‍ ശിക്ഷിച്ചത്. 2019 ജൂണ്‍ 17നാണ് അന്‍സാരി കൊല്ലപ്പെട്ടത്. പൂണെയില്‍ ജോലി നോക്കുകയായിരുന്ന അന്‍സാരി ഈദ് ആഘോഷത്തിനായാണ് ജാര്‍ഖണ്ഡിലെത്തിയത്. ഐ.പി.സി സെക്ഷന്‍ 304 പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here