തിരുവനന്തപുരം ജില്ലയിൽ നാളെ അവധി

കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിൽ പ്രൊഫഷണൽ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഒക്ടോബർ നാല് ) അവധി. ജില്ലാ കളക്ടർ ജെറോമിക് ജോർജാണ് അവധി പ്രഖ്യാപിച്ചത്. ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് അവധി.

Also Read; പട്ടാമ്പിയിൽ അജ്ഞാതൻ വീട് കയറി ആക്രമിച്ചു

മഴ തുടരുന്ന സാഹചര്യത്തിൽ കേരള സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. പരീക്ഷാ കൺട്രോളറാണ് ഇക്കാര്യം അറിയിച്ചത്.

Also Read; എറണാകുളം മലയാറ്റൂര്‍ പാലത്തില്‍ കത്തിക്കുത്തില്‍ ഒരാള്‍ മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News