‘എല്ലാ കണ്ണും റഫയില്‍’; പലസ്തീന് ഐക്യദാര്‍ഢ്യവുമായി പ്രമുഖര്‍- സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍

പലസ്തീന് ഐക്യദാര്‍ഢ്യം അറിയിച്ചുള്ള സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ ശ്രദ്ധേയമാകുന്നു. നിരവധി പ്രമുഖരാണ് പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തുന്നത്. പ്രമുഖരായ ദുല്‍ഖര്‍ സല്‍മാന്‍, നിഖില വിമല്‍, ബേസില്‍ ജോസഫ്, ഭാവന, പാര്‍വതി തിരുവോത്ത്, കാജള്‍ അഗര്‍വാള്‍, ഷെയ്ന്‍ നിഗം, കാളിദാസ് ജയറാം, സാനിയ ഇയ്യപ്പന്‍, പ്രയാഗ മാര്‍ട്ടിന്‍, ഹരിശങ്കര്‍ കെ എസ്, പ്രയാഗ മാര്‍ട്ടിന്‍, അനാര്‍ക്കലി മരിക്കാര്‍, സുപ്രിയ മേനോന്‍ തുടങ്ങി നിരവധി താരങ്ങളാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സോഷ്യല്‍ മീഡിയ പോസ്റ്റ് പങ്കുവെച്ചത്.

ALSO READ:മൊബൈലിന്റെ സ്‌ക്രീന്‍ ഗാര്‍ഡ് ഒട്ടിക്കാന്‍ വൈകി; തൃശൂരില്‍ കത്തി വീശി ഗുണ്ടായിസം കാട്ടി യുവാക്കള്‍

‘എല്ലാ കണ്ണും റഫയില്‍’ എന്ന ക്യാപ്ഷനില്‍ വരുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി പങ്കുവെച്ചുകൊണ്ടാണ് പ്രമുഖര്‍ പലസ്തീനിലെ പൊരുതുന്ന ജനതയ്ക്കൊപ്പം എന്ന നിലപാട് അറിയിച്ചത്. അതേസമയം റഫയില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും ഫോട്ടോ എക്‌സില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് ‘എല്ലാ കണ്ണും റഫയില്‍’ എന്ന പേരില്‍ സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ തുടങ്ങിയത്. ഈ ക്യാമ്പയിന്റെ ഭാഗമായി നിരവധി ആളുകളാണ് തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ‘എല്ലാ കണ്ണും റഫയില്‍’ എന്ന പോസ്റ്റര്‍ പങ്കുവെക്കുന്നത്.

ALSO READ:സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; ജനങ്ങള്‍ സുരക്ഷിത മേഖലകളില്‍ തുടരാന്‍ സന്നദ്ധരാവണം: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News