കഴിഞ്ഞദിവസം ഇസ്രായേൽ വ്യോമാക്രമണത്തിന് ശേഷം ഗാസക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള ഇൻസ്റ്റാഗ്രാമിലെ ‘ഓൾ ഐസ് ഓൺ റഫ’ എന്ന സ്റ്റാറ്റസ് ആയിരുന്നു വൈറലായിരുന്നത്. 38 ദശലക്ഷത്തിലധികം ആളുകളാണ് ഈ ഫോട്ടോ ഇതുവരെ ഷെയർ ചെയ്തത്.
ALSO READ:ഒമാനിൽ ചൂട് കൂടി; ജൂൺ ഒന്ന് മുതൽ ഉച്ചയ്ക്ക് ജോലി നിരോധനം ഏർപ്പെടുത്തി
“ഓൾ ഐസ് ഓൺ റഫ” എന്ന വാചകത്തോടുകൂടിയ ചിത്രം, ബോംബാക്രമണങ്ങളിൽ നിന്ന് 1.5 ദശലക്ഷം ആളുകൾ അഭയം പ്രാപിക്കുന്ന ടെൻ്റ് ക്യാമ്പുകൾ കാണിക്കുന്നതാണ്. ഇടുങ്ങിയ ക്യാമ്പുകളിൽ കഴിയുന്നവരുടെ ജീവിതം കൂടിയാണ് ഈ ചിത്രം പങ്കുവെയ്ക്കുന്നത്. അതേസമയം ഇസ്രയേലിന്റെ വ്യോമാക്രമണത്തിന് ശേഷമുള്ള മൃതദേഹങ്ങളുടെയും പരിക്കേറ്റവരുടെയും വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതും ദശലക്ഷക്കണക്കിന് ആളുകൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു.വ്യോമാക്രമണത്തിൽ റഫയിലെ ക്യാമ്പിൽ 45 ആളുകൾ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ALSO READ: തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ വീണ്ടും വെള്ളം കയറി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here