സുനീത് ചോപ്രയെ അനുസ്മരിച്ച് അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയൻ

സിപിഐഎം മുൻ കേന്ദ്രകമ്മിറ്റിയംഗവും അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയൻ നേതാവുമായിരുന്ന സുനീത് ചോപ്രയെ അനുസ്മരിച്ച് അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയൻ. അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലാണ് ദില്ലിയിൽ അനുസ്മരണയോഗം സംഘടിപ്പിച്ചത്.

സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട് തുടങ്ങിയ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. സുനീത് ചോപ്ര ഒരു അസാധാരണ വ്യക്തിത്വത്തിന് ഉടമയാണെന്നും ഏതു സന്ദർഭത്തിലും അവസരത്തിനൊത്ത് ഉയർന്നു പ്രവർത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചുവെന്നും സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കർഷകരുടെയും കർഷക തൊഴിലാളികളുടെയും വികസനത്തിനു വേണ്ടി സുനീത് വലിയ പങ്കു വഹിച്ചിട്ടുണ്ടെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു.

തന്റെ വ്യക്തിത്വം കൊണ്ട് മറ്റ് ജനങ്ങൾക്ക് പ്രചോദനം നൽകാൻ സുനീതിന് സാധിച്ചുവെന്നും വൃന്ദ കാരാട്ട് പറഞ്ഞു. രാഷ്ട്രീയ പ്രവർത്തനത്തിനൊപ്പം കലാ നിരൂപകനും എഴുത്തുകാരനും കവിയും കൂടിയാണ് സുനീത് ചോപ്ര. നിരവധി ജനങ്ങൾക്കാണ് അദ്ദേഹം പ്രചോദനവും വഴികാട്ടിയുമായത്. കിസാൻസഭ ജനറൽ സെക്രട്ടറി വിജു കൃഷ്ണൻ,വൈസ് പ്രസിഡന്റ് ഹനൻമൊല്ല, എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് വി പി സാനു,അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയൻ പ്രസിഡന്റ് വിജയരാഘവൻ എന്നിവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News