ആദിപുരുഷ് സിനിമ രാമായണത്തെ വളച്ചൊടിച്ചു; അണിയറപ്രവർത്തകർക്കെതിരെ കേസെടുക്കണമെന്ന് അഖിലേന്ത്യാ സിനി വർക്കേഴ്സ് അസോസിയേഷൻ

ആദിപുരുഷ് സിനിമയുടെ അണിയറപ്രവർത്തകർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ സിനി വർക്കേഴ്സ് അസോസിയേഷൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. അതിനുപുറമെ മുംബൈ പോലീസിനും സംഘടന ഈ കത്ത് അയച്ചിട്ടുണ്ട്.

മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നു എന്ന് പറഞ്ഞാണ് സിനി വർക്കേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ആദിപുരുഷിനെതിരെ കേന്ദ്രമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്. പണമുണ്ടാക്കാൻ മൾട്ടിപ്ലെക്സുകളിൽ നിരക്ക് കുറച്ച് ടിക്കറ്റ് വിൽക്കുന്നുവെന്നും അവർ ആരോപിക്കുന്നു.എ.എൻ.ഐ ഈ കത്തിന്റെ പൂർണരൂപം പുറത്തുവിട്ടിട്ടുണ്ട്.

എല്ലാവർക്കും അറിയുന്ന രാമായണത്തെ സിനിമയുടെ അണിയറപ്രവർത്തകരുടെ അഭിരുചിക്കനുസരിച്ച് പൂർണമായും വളച്ചൊടിച്ചതായും സംഘടനയുടെ കത്തിലുണ്ട്. ഇക്കാരണത്താൽ നിർമാതാവ് ഭൂഷൺ കുമാർ അടക്കമുള്ള ടി – സീരീസ് അം​ഗങ്ങൾ, സംവിധായകൻ ഓം റൗട്ട്, രചയിതാവ് മനോജ് മുൻതാസിർ ശുക്ല എന്നിവർക്കെതിരെ കേസെടുക്കണമെന്നാണ് സിനി വർക്കേഴ്സ് അസോസിയേഷൻ ആവശ്യപ്പെടുന്നത്.

also read; കൊലപാതകക്കേസ് പ്രതികൾ തമ്മിൽ വാക്കു തർക്കം; ഒരാൾ കുത്തേറ്റ് മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News