കർഷകരുടെ അഖിലേന്ത്യ കൺവഷൻ പഞ്ചാബിൽ നടക്കും

കർഷകരുടെ അഖിലേന്ത്യ കൺവഷൻ ജനുവരിയിൽ പഞ്ചാബിൽ നടക്കും. വിളകൾക്ക്‌ മിനിമം താങ്ങുവില, കടക്കെണിയിൽനിന്ന്‌ മോചനം തുടങ്ങിയ കർഷകരുടെ അടിസ്ഥാന ആവശ്യങ്ങൾ നേടിയെടുക്കാനുള്ള കർമപദ്ധതി തയ്യാറാക്കാനാണ് തീരുമാനം. സംയുക്ത കിസാൻമോർച്ച ദേശീയ കോ- ഓഡിനേഷൻ കമ്മിറ്റിയും ജനറൽ ബോഡിയുമാണ്‌ രണ്ട്‌ ദിവസമായി ചേർന്ന ചർച്ചയ്ക്ക് ശേഷം ഇക്കാര്യം തീരുമാനിച്ചത്‌.

ALSO READ: ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ സഹായിക്കുന്ന നാണംകെട്ട രാഷ്ട്രീയ നിലപാടാണ് കോണ്‍ഗ്രസിന്റേത്: മുഖ്യമന്ത്രി

കർഷകരുടെ ആവശ്യങ്ങൾക്കപ്പുറം രാജ്യത്തെ മറ്റു പ്രശ്നങ്ങളും ഇവർ ഉയർത്തിക്കാട്ടുന്നു. വൈദ്യുതി സ്വകാര്യവൽക്കരണം നിർത്തിവയ്‌പിക്കുക, സാക്ഷി മലിക്‌ അടക്കമുള്ള വനിത ഗുസ്‌തി താരങ്ങൾക്ക്‌ നീതി ഉറപ്പാക്കുക, പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ സസ്‌പെൻഡ്‌ ചെയ്‌തതും പാർലമെന്റിൽ പ്രതിഷേധിച്ച യുവജനങ്ങളുടെ പേരിൽ യുഎപിഎ ചുമത്തിയതും തെരഞ്ഞെടുപ്പ്‌ കമീഷണർ നിയമന സമിതിയിൽനിന്ന്‌ ചീഫ്‌ ജസ്‌റ്റിസിനെ ഒഴിവാക്കിയതും പിൻവലിക്കുക തുടങ്ങിയകൂടെ ആവശ്യങ്ങളും മുൻനിർത്തിയാണ്‌ കൺവൻഷൻ.

ഇന്ത്യാ രാജ്യത്ത് കോർപറേറ്റ്‌ ആധിപത്യ ഭരണത്തിൽ കാർഷികപ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ ബദൽ വികസന നയങ്ങൾ മുന്നോട്ടുവയ്‌ക്കുന്നതിനെക്കുറിച്ചും കൺവൻഷൻ ചർച്ച ചെയ്യുമെന്നും സംയുക്ത കിസാൻ മോർച്ച വാർത്താക്കുറിപ്പിൽ അറിയിച്ചു.

ALSO READ: ആദ്യ ജോലിക്ക് പിന്നാലെ കരഞ്ഞുകൊണ്ട് പോസ്റ്റിട്ട് യുവതി; രണ്ട് മാസത്തിനുള്ളില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

കോർപറേറ്റ്‌–വർഗീയ കൂട്ടുകെട്ടിനെതിരെ കർഷകരുടെ ഐക്യം ശക്തിപ്പെടുത്തും. ലഖിംപുർ ഖേരിയിൽ കർഷകരെ കൊലപ്പെടുത്തിയ കേസിൽ മുഖ്യആസൂത്രകനായ അജയ്‌ മിശ്രയെ കേന്ദ്രമന്ത്രിസഭയിൽനിന്ന്‌ പുറത്താക്കി പ്രോസിക്യൂട്ട്‌ ചെയ്യണമെന്ന ആവശ്യവും ശക്തമായി മുന്നോട്ടുകൊണ്ടുപോകും. വനിത താരങ്ങളെ പീഡിപ്പിച്ച കേസിൽ പ്രതിയായ ബിജെപി എംപി ബ്രിജ്‌ഭൂഷൺ ശരൺ സിങ്ങിന്റെ കൂട്ടാളിയെ ഗുസ്‌തി ഫെഡറേഷൻ നേതൃത്വത്തിൽ കൊണ്ടുവന്നതിൽ പ്രതിഷേധിച്ച്‌ കായികജീവിതം അവസാനിപ്പിച്ച ഒളിംപിക്‌ മെഡൽ ജേത്രി സാക്ഷി മലികിന്റെ നടപടി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖത്തേറ്റ പ്രഹരമാണെന്നും എസ്‌കെഎം വിലയിരുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News