അഖിലേന്ത്യ കർഷക 
കൺവൻഷൻ ജനുവരി
16ന്‌ ജലന്ധറിൽ

ജനുവരി 16ന്‌ ജലന്ധറിൽ അഖിലേന്ത്യ കർഷക കൺവൻഷൻ. കാർഷികമേഖലയിലെ കോർപറേറ്റ്‌ കടന്നാക്രമണത്തിനെതിരായാണ് കർഷകർ അണിനിരക്കുന്നത്. സംയുക്ത കിസാൻ മോർച്ച ദേശ്‌ ഭഗത്‌ യാദ്‌ഗർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന കൺവൻഷൻ ജനക്ഷേമം ലക്ഷ്യമിട്ടുള്ള ബദൽ കാർഷികവികസന നയപരിപാടിക്ക്‌ രൂപംനൽകും. 1000 പ്രതിനിധികളാണ് പരിപാടിയിൽ പങ്കെടുക്കുക.

ALSO READ: കോഴിക്കോട് കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം; അന്വേഷണം ആരംഭിച്ചു

2021 ഡിസംബർ ഒമ്പതിന്‌ മോദി സർക്കാർ രേഖാമൂലം നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ്‌ സംയുക്ത കിസാൻ മോർച്ച 19 മാസം നീണ്ട കർഷകസമരം അവസാനിപ്പിച്ചത്‌. കർഷകർക്ക്‌ നൽകിയ ഉറപ്പുകളൊന്നും നടപ്പാക്കിയിട്ടില്ല. ‘മോദിയുടെ ഗ്യാരന്റി’യെന്ന്‌ പ്രധാനമന്ത്രി വീമ്പ്‌ പറയുമ്പോഴും അവകാശങ്ങൾക്കായുള്ള പോരാട്ടത്തിലാണ് കർഷകർ. കേന്ദ്ര ഏജൻസികൾ കർഷകനേതാക്കളെ വേട്ടയാടുന്ന സാഹചര്യമാണുള്ളത്. 21 ഇന അവകാശപത്രികയാണ് കേന്ദ്ര ട്രേഡ്‌ യൂണിയനുകളുമായി ചേർന്ന്‌ കിസാൻ മോർച്ച തയ്യാറാക്കിയത്. ജനുവരി 26ന് റിപ്പബ്ലിക്‌ ദിനത്തിൽ തൊഴിലാളികളും കർഷകരും ചേർന്ന്‌ ട്രാക്ടർ പരേഡ്‌ നടത്തുമെന്നും സംയുക്ത കിസാൻ മോർച്ച അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News