അഖിലേന്ത്യാ അന്തർ സർവകലാശാലാ അത്‌ലറ്റിക്‌ മീറ്റ്‌; ഇഞ്ചോടിഞ്ച് പോരാട്ടവുമായി താരങ്ങൾ

കോട്ടയം എംജിക്ക്‌ 4 x 400 മീറ്റർ റിലേയിൽ സ്വർണം. പുരുഷന്മാരുടെ അഖിലേന്ത്യാ അന്തർ സർവകലാശാലാ അത്‌ലറ്റിക്‌ മീറ്റിലാണ് നേട്ടം. ടീം അംഗങ്ങൾ സാനോ കുര്യൻ, ഡി അശ്വിൻ, അരുൺജിത്, എം എസ്‌ അനന്തുമോൻ, എസ്‌ അക്ഷയ്‌, എം മനൂപ്‌ എന്നിവരാണ്‌. കോതമംഗലം എംഎ കോളേജിലെ കെ എം ശ്രീകാന്ത്‌ ലോങ്ജമ്പിൽ വെള്ളിയും 400 മീറ്ററിൽ എം അക്ഷയ്‌ വെങ്കലവും സ്വന്തമാക്കി.

ALSO READ: കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ജനുവരി 11ന്‌ തുടങ്ങും; ഇത്തവണ കുട്ടികൾക്കും സാഹിത്യോത്സവമുണ്ടാവും

രണ്ട വെങ്കലമാണ് കലിക്കറ്റ്‌ സർവകലാശാലയുടെ താരങ്ങൾ കരസ്ഥമാക്കിയത്. ഡിസ്‌കസ്‌ത്രോയിൽ തൃശൂർ സെന്റ്‌ തോമസ്‌ കോളേജിലെ അലക്‌സ്‌ പി തങ്കച്ചൻ വെങ്കലം നേടി. അഖിലേന്ത്യാ ചാമ്പ്യൻഷിപ്പിൽ ഡിസ്‌കസ്‌ത്രോയിൽ മെഡൽ ആദ്യമാണ്‌. പോൾവോൾട്ടിൽ അലൻ ബിജുവിന്‌ മൂന്നാംസ്ഥാനമുണ്ട്‌. കലിക്കറ്റ്‌ ആദ്യദിവാസം തന്നെ ഓരോ സ്വർണവും വെള്ളിയും വെങ്കലവും നേടി.

ALSO READ: മലൈക്കോട്ടൈ വാലിബന്റെ സമയം അതല്ല; ഒരു പതിപ്പും സെന്‍സറിംഗ് പൂര്‍ത്തീകരിച്ചിട്ടില്ല; പ്രചരണം അവാസ്തവം

35 പോയിന്റുമായി മദ്രാസാണ് ഒന്നാമത്. എംജി 27 പോയിന്റുമായി മൂന്നാമതാണ്‌. 26 പോയിന്റുമായി തൊട്ടുപിറകിൽ കാലിക്കറ്റുമുണ്ട്. ഉത്തേജകമരുന്ന്‌ ഉപയോഗം സംബന്ധിച്ച്‌ പരാതി വ്യാപകമായതോടെ പരിശോധന തുടങ്ങിയതോടെ പല ഇനങ്ങളിലും മെഡൽ നേടിയവർ പരിശോധനയ്‌ക്ക്‌ നിൽക്കാതെ മുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്. ചില ഇനങ്ങളിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിലും കുറവുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here