അഖിലേന്ത്യാ അന്തർ സർവകലാശാല പുരുഷ ഫുട്‌ബോൾ; റണ്ണറപ്പായി എം.ജി സർവകലാശാല

അഖിലേന്ത്യാ അന്തർ സർവകലാശാല പുരുഷ ഫുട്‌ബോളിൽ കോട്ടയം എംജി സർവകലാശാല റണ്ണറപ്പായി. ഫൈനലിൽ രണ്ട്‌ ഗോളിന്‌ പട്യാല പഞ്ചാബി സർവകലാശാലയോട്‌ പരാജയപ്പെട്ടു. മത്സരത്തിലുടനീളം പൊരുതിക്കളിച്ച എംജിക്ക്‌ കിട്ടിയ പെനൽറ്റി മികച്ച രീതിയിൽ ഉപയോഗപ്പെടുത്താനായിട്ടില്ല. മികച്ച മധ്യനിരക്കാരനായി ആൽഫിൻ വാൾട്ടറിനെയാണ് തെരഞ്ഞെടുത്തത്. സാൽ അനസിന്‌ ഏഴ്‌ ഗോളുമുണ്ട്‌.

ALSO READ: ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍; ആദ്യ മത്സരത്തിനൊരുങ്ങി ഇന്ത്യ, എതിരാളികള്‍ ഓസ്‌ട്രേലിയ

വനിതകളുടെ ഫുട്ബോൾ മത്സരത്തിൽ കലിക്കറ്റ്‌ സർവകലാശാല ക്വാർട്ടറിൽ കീഴടങ്ങി. ഹരിയാനയിലെ ഗുരു ജമ്പേശ്വർ സർവകലാശാലയോട്‌ 1–2നാണ്‌ വനിതാ ടീം പരാജയപ്പെട്ടത്. പരിക്കുസമയത്ത്‌ കിട്ടിയ ഫ്രീക്കിക്‌ ലക്ഷ്യത്തിലെത്തിച്ചാണ് ഹരിയാന ടീം ജയിച്ചുകയറിയത്. കലിക്കറ്റും എംജിയും ഖേലോ ഇന്ത്യ ഗെയിംസിന്‌ യോഗ്യത നേടിയിട്ടുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News