വനമേഖലയിൽ വർധിച്ച് വരുന്ന മനുഷ്യ മൃഗ സംഘട്ടനങ്ങൾ; അഖിലേന്ത്യ കിസാൻ സഭയുടെയും കർഷക തൊഴിലാളി യൂണിയൻ്റെയും സംയുക്ത പാർലമെന്റ് മാർച്ച് ഇന്ന്

Parliament

വനമേഖലകളിൽ മനുഷ്യ മൃഗ സംഘട്ടനങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ കേന്ദ്രസർക്കാർ നിയമനിർമ്മാണം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യ കിസാൻ സഭയുടെയും കർഷക തൊഴിലാളി യൂണിയൻ്റെയും നേതൃത്വത്തിൽ ഇന്ന് പാർലമെൻറ് മാർച്ച് നടത്തും. ജന്തർ മന്തറിൽ രാവിലെ 10 മണിക്ക് ആരംഭിക്കുന്ന മാർച്ചിൽ കർഷകർ, തൊഴിലാളികൾ, ആദിവാസികൾ, പരമ്പരാഗത വനമേഖലയിൽ താമസിക്കുന്നവർ അടക്കം പങ്കെടുക്കും.

Also Read: റീബിൽഡ്‌ വയനാട്; വീട് വച്ച് നൽകാനായി ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി നൽകിയത് 80 ലക്ഷത്തിലധികം രൂപ

രാജ്യവ്യാപകമായി വനം വകുപ്പ് ഓഫീസുകൾക്ക് മുന്നിലും ധർണ്ണ നടക്കും. കേന്ദ്രസർക്കാർ വനസംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്തുക, വനത്തിനുള്ളിലെ സ്വാഭാവിക ആവാസ വ്യവസ്ഥ സംരക്ഷിക്കുക, കടുവ സങ്കേതങ്ങളുടെ പേരിലുള്ള കുടിയൊഴിപ്പിക്കൽ അവസാനിപ്പിക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചാണ് പാർലമെൻറ് മാർച്ച്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News