ഉത്തർപ്രദേശിലെ നോയിഡയിൽ ജയിലിലടച്ച കര്‍ഷകരെ വിട്ടയക്കാത്തതിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി അഖിലേന്ത്യ കിസാൻ സഭ. പ്രതിഷേധ സമരത്തിൻ്റെ ഭാഗമായി കിസാൻ സഭയുടെ നേതൃത്വത്തിൽ ഇന്ന് ഗൗതം ബുദ്ധനഗറിലെ ഡിഎം ഓഫീസ് ഉപരോധിക്കും. വന്‍കിട പദ്ധതികള്‍ക്കായി ഏറ്റെടുത്ത ഭൂമിക്ക് മതിയായ നഷ്ടപരിഹാരമാവശ്യപ്പെട്ട് നോയ്ഡയിൽ കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധത്തെ കള്ളക്കേസില്‍ കുടുക്കി അട്ടിമറിക്കാനുള്ള നീക്കമാണ് യു പി സര്‍ക്കാരും പൊലീസും നടത്തിയത്.
സമരം ചെയ്ത കര്‍ഷകരെ ജയിലിലടച്ചതിനു പിന്നാലെ അവര്‍ക്ക് മേല്‍ വധശ്രമത്തിനുൾപ്പെടെ കേസും എടുത്തിരുന്നു. കൂടാതെ സബ് ഇന്‍സ്പെക്ടർ രാജ്കുമാറിനെ കൈയേറ്റം ചെയ്തെന്നും കഴുത്തില്‍ ബൂട്ടിട്ട് ചവിട്ടിയെന്നുമടക്കം ആരോപിച്ചാണ് കേസ് ചുമത്തിയത്.
മെട്രോ സ്റ്റേഷനില്‍ കടന്നുകയറി ട്രെയിന്‍ തടഞ്ഞെന്നും പൊലീസ് ആരോപിച്ചിരുന്നു. ഗൗതം ബുദ്ധനഗറിലെ ജയിലിലുള്ള 129 പേരില്‍ 112 പേരെയും പ്രതിയാക്കിയ പൊലീസ് നടപടിക്കെതിരായ പ്രതിഷേധം ശക്തമാക്കാനാണ് കിസാൻ സഭയുടെ തീരുമാനം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here