ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ അഖിലേന്ത്യ സമ്മേളനം കൊല്‍ക്കത്തയില്‍

ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ 14മത് അഖിലേന്ത്യ സമ്മേളനം കൊല്‍ക്കത്തയില്‍ മുന്‍ സുപ്രീം കോടതി ജഡ്ജ് ജസ്റ്റിസ് ദീപക് ഗുപ്ത ഉദ്ഘാടനം ചെയ്തു. പശ്ചിമ ബംഗാള്‍ മുന്‍ നിയമ മന്ത്രിയും എഐഎല്‍യു മുതിര്‍ന്ന നേതാവുമായ രബിലാല്‍ മൈത്ര, സുപ്രീം കോടതി മുന്‍ ജസ്റ്റിസ് എകെ ഗാംഗുലി എന്നിവര്‍ പങ്കെടുത്തു.

ALSO READ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള സേവനങ്ങള്‍ പുതുവര്‍ഷം മുതല്‍ ഒറ്റ ക്ലിക്കില്‍ ലഭ്യമാകും

വൈകീട്ട് നടന്ന ”നിയമവ്യവസ്ഥയും ജനാധിപത്യവും” എന്ന വിഷയത്തിലെ സെമിനാര്‍ ഒഡിഷ ഹൈകോടതി മുന്‍ ചീഫ് ജസ്റ്റിസ് മുരളീധര്‍ ഉദ്്ഘാടനം ചെയ്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 600 ലധികം പ്രതിനിധികള്‍ 3 ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പോടെ എഐഎല്‍യു 14മത് അഖിലേന്ത്യ സമ്മേളനം ഡിസംബര്‍ 30 നു സമാപിക്കും.

ALSO READ:  പ്രശാന്ത് നാരായണന്റെ നാടക ജീവിതം; അരങ്ങിന്റെ മനോഹാരിതകളിലേക്ക് തുറന്നുവൈച്ചാരു മായക്കണ്ണാടി !

സമ്മേളനത്തില്‍ എഐഎല്‍യു ദേശീയ പ്രസിഡന്റ് ബികാശ് രഞ്ജന്‍ ഭട്ടചര്യ അധ്യക്ഷനായിരുന്നു. സമ്മേളനത്തില്‍ എഐഎല്‍യു ജനറല്‍ സെക്രട്ടറി പിവി സുരേന്ദ്രനാഥ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News