ന്യൂഡൽഹി: അട്ടിമറി നീക്കത്തിലൂടെ ഭരണം ഭീകരർ പിടിച്ചെടുത്ത സിറിയയിൽ എല്ലാ ഇന്ത്യൻ പൗരന്മാരും സുരക്ഷിതരാണെന്ന് റിപ്പോർട്ട്. എംബസി എല്ലാ ഇന്ത്യൻ പൗരന്മാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അവർ സുരക്ഷിതരാണെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഔദ്യോഗിക കണക്കുകൾ പ്രകാരം 90 ഇന്ത്യൻ പൗരന്മാരാണ് സിറിയയിലുള്ളത്. ഇതിൽ 14 പേർ യുഎന്നിന്റെ വിവിധ സംഘടനകളിൽ ജോലി ചെയ്യുന്നവരാണ്.
ഇന്ത്യൻ എംബസി ദമാസ്‌കസിൽ പ്രവർത്തിക്കുന്നുണ്ടെന്നും സിറിയയിലെ ഇന്ത്യൻ പൗരന്മാരെ സഹായിക്കാൻ എംബസി സജ്ജമാണെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഭീകരസംഘടനയായി യുഎൻ പ്രഖ്യാപിച്ച ഹയാത് തഹ്രീർ അൽ ഷാം (എച്ച്ടിഎസ്)ആണ് സിറിയൻ മേഖലയിൽ കടന്നുകയറി ഭരണം പിടിച്ചെടുത്തത്. സിറിയയിലെ ആഭ്യന്തരയുദ്ധത്തിൽ 5,00,000-ത്തിലധികം ആളുകൾ ഇതുവരെ കൊല്ലപ്പെട്ടതായാണ് കണക്ക്. ജനസംഖ്യയുടെ പകുതിയിലധികം പേർ വീടുകളിൽ നിന്ന് പലായനം ചെയ്തു. വിമതഭീകരരുടെ അപ്രതീക്ഷിത ആക്രമണത്തെ തുടർന്ന് വടക്കുപടിഞ്ഞാറൻ സിറിയയിൽനിന്ന് മൂന്നു ലക്ഷത്തോളം പേർക്ക് പലായനംചെയ്യേണ്ടിവന്നതായി ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്.
Also Read: ആഴങ്ങളിലേക്ക് മാഞ്ഞുപോയത് തന്റെ യജമാനനാണ്; കൊടും മഞ്ഞിൽ കാത്തിരിപ്പ് തുടർന്ന് ബെൽക്ക
ഭീകരർ ഹയാത് തഹ്രീർ അൽ ഷാം, ദമാസ്‌ക്‌സ് ഉൾപ്പടെയുള്ള മൂന്ന് സുപ്രധാന നഗരങ്ങൾ പിടിച്ചെടുത്തതോടെയാണ് സർക്കാരിനെതിരെയുള്ള ഭീകരരുടെ വിജയം അവർ പ്രഖ്യാപിച്ചത്. അതേസമയം, അസദിനെ പിന്തുണച്ചു കൊണ്ട് ഇറാൻ, റഷ്യ, തുർക്കി എന്നീ രാജ്യങ്ങൾ ദോഹയിൽ കൂടിക്കാഴ്ച നടത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here