സപ്ലൈകോ ഷോപ്പുകളിൽ എല്ലാ വസ്തുക്കളും ലഭ്യമാകും; മന്ത്രി ജി ആർ അനിൽ

സപ്ലൈകോ ഷോപ്പുകളിൽ എല്ലാ വസ്തുക്കളും ലഭ്യമാകും എന്ന് മന്ത്രി ജി ആർ അനിൽ. സപ്ലൈകോ വിഷയത്തിൽ മുഖ്യമന്ത്രിയും സർക്കാരും കാര്യക്ഷമമായി ഇടപെട്ടിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

also read; ‘നിങ്ങള്‍ക്കും എന്നോട് ദേഷ്യമാണോ’യെന്ന് എന്ന് ഞാന്‍ ചോദിച്ചു, അതിന് വിജയ് നല്‍കിയ മറുപടി ഞെട്ടിച്ചുവെന്ന് നെല്‍സണ്‍

അതേസമയം വൻപയർ, കടല, മുളക് ഇവയുടെ ടെണ്ടറിൽ വിതരണക്കാർ പങ്കെടുക്കുന്നില്ല. ഇതാണ് പ്രശ്നമെന്നും ഈ വസ്തുകൾ കിട്ടാനില്ലത്തതാണ് പ്രശ്നമെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ സാമ്പത്തിക പ്രതിസന്ധി ഒന്നിനും തടസമാകില്ല. 43000 നെൽകർഷകർക്ക് ബുധനാഴ്ച പണം നൽകും. 19 നകം എല്ലാ ഉൽപന്നങ്ങളും എല്ലായിടത്തും ലഭ്യമാകും. ആധാർ ലിങ്ക് ചെയ്ത ഓരോ അതിഥി തൊഴിലാളികൾക്കും അഞ്ച് കിലോ റേഷൻ ഉൽപ്പന്നം വീതം നൽകും. ഒരാൾക്ക് 5 കിലോ വീതം അരിയാണ് ആദ്യഘട്ടമായി നൽകുക – മന്ത്രി പറഞ്ഞു.

also read; ദില്ലിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വേദിയിലും അതിർത്തികളിലും കനത്ത സുരക്ഷ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News