കെഎസ്ആര്‍ടിസിയില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ സവാദിന് സ്വീകരണം നല്‍കാന്‍ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍

കെഎസ്ആര്‍ടിസി ബസില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ സവാദിന് സ്വീകരണം നല്‍കാന്‍ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിനെ കൂട്ടാന്‍ യുവതി കള്ളപ്പരാതി നല്‍കിയതാണെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അജിത് കുമാര്‍ പറയുന്നുണ്ട്.

Also Read- ഇത് പ്രദീപ്, യാത്രയ്ക്കിടെ ദുരനുഭവം നേരിട്ട യുവതിക്കൊപ്പം ചങ്കുറപ്പോടെ നിന്ന കെഎസ്ആര്‍ടിസി കണ്ടക്ടര്‍

സവാദ് നിലവില്‍ ജയിലിലാണുള്ളത്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാല്‍ സ്വീകരണം നല്‍കാനാണ് ഓള്‍ കേരള മെന്‍സ് അസോസിയേഷന്റെ തീരുമാനം. സവാദിന്റെ കുടുംബമൊക്കെ വീട് പൂട്ടിപ്പോയെന്നും ആത്മഹത്യ മുന്നില്‍ കണ്ടാണ് ഇയാള്‍ പുറത്തിറങ്ങുന്നതെന്നും അജിത് കുമാര്‍ പറയുന്നു.

ബസില്‍ ദുരനുഭവം നേരിട്ട നന്ദിതയുടേത് കള്ളപ്പരാതിയാണെന്നാണ് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ ആരോപിക്കുന്നത്. നന്ദിതയെ നുണപരിശോധനയ്ക്ക് വിധേയയാക്കണമെന്ന് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ ആവശ്യപ്പെടുന്നുണ്ട്.
ഡിജിപിക്ക് കൊടുത്ത പരാതിയില്‍ എറണാകുളം റൂറല്‍ എസ്പിക്ക് അന്വേഷണച്ചുമതല നല്‍കിയിരിക്കുകയാണെന്നും സവാദിന് വേണ്ടി അഡ്വക്കേറ്റ് ബി.എ ആളൂര്‍ കോടതിയില്‍ ഹാജരാകുമെന്നും അജിത് കുമാര്‍ പറയുന്നു.

കഴിഞ്ഞ മാസമായിരുന്നു കെഎസ്ആര്‍ടിസി ബസില്‍ നടിയും മോഡലുമായ യുവതിക്ക് ദുരനുഭവമുണ്ടായത്. തൃശൂരില്‍ നിന്ന് എറണാകുളത്തേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. ഇടയ്ക്കുനിന്ന് കയറിയ സവാദ് യുവതിക്ക് സമീപം ഇരിക്കുകയും നഗ്നതാപ്രദര്‍ശനം നടത്തുകയുമായിരുന്നു. ബസിലുണ്ടായിരുന്ന കണ്ടക്ടറും ഡ്രൈവറും വിഷയത്തില്‍ ഇടപെടുകയും പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News