“കൈരളി ഒഴികെയുള്ള എല്ലാ മീഡിയകളും ഇന്ന് കേരള ജനതയ്‌ക്കെതിരാണ് !”; ദില്ലി മലയാളികള്‍ പറയുന്നു

കേന്ദ്ര അവഗണനയ്ക്കെതിരെ പ്രതിഷേധജ്വാലയായി കേരളം. മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് ദില്ലിയില്‍ സമരം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള അവഗണനക്കെതിരെ കേരളം ശക്തമായാണ് പ്രതിഷേധിക്കുന്നത്. ദില്ലി മലയാളികളും കേരളത്തിന്റെ സമരത്തിന് ഐകദാര്‍ഢ്യം പ്രഖ്യാപിക്കുകും സമരത്തോടൊപ്പം ചേരുകയും ചെയ്യുന്നുണ്ട്.

ദില്ലി മലയാളികള്‍ വളരെ പ്രതീക്ഷയോടെയാണ് കേരളത്തിന്റെ ഈ സമരത്തെ കാണുന്നത്. മലയാളത്തില്‍ കൈരളി മാത്രമാണ് കേരളത്തിന്റെ ഈ സമരത്തെ ജനങ്ങളിലേക്ക് എത്തിക്കുന്നതെന്നും മറ്റ് മലയാള മാധ്യമങ്ങള്‍ ഈ പ്രതിഷേധത്തിന് വേണ്ട രീതിയില്‍ പ്രാധാന്യം നല്‍കുന്നില്ലെന്നും ദില്ലി മലയാളിയായ സുനില്‍ പറയുന്നു.

കേരളം ഇത്രയും വലിയ ഒരു പ്രതിഷേധം നടത്തുമ്പോഴും കേരളത്തില്‍ കൈരളി ഒഴികെയുള്ള മറ്റ് മാധ്യമങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സംസാരിക്കാതെ കേരള സര്‍ക്കാരിനെതിരെയാണ് സംസാരിക്കുന്നത്. കേരള സര്‍ക്കാരിനെതിരെ വ്യാജ വാര്‍ത്തകള്‍ പടച്ചുവിട്ട് മലയാളി ജനങ്ങള്‍ക്കിടയില്‍ തെറ്റിധാരണ പരത്തുകയാണ് മറ്റ് മലയാള മാധ്യമങ്ങള്‍ ചെയ്യുന്നതെന്നും സുനില്‍ പറയുന്നു. കൈരളി ഒഴികെയുള്ള എല്ലാ മീഡിയകളും ഇന്ന് കേരള ജനതയ്ക്കെതിരാണെന്നും സുനില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News