ആഡംബരത്തിന് പുതിയ മുഖം, രൂപത്തില്‍ മാറ്റങ്ങളുമായി റേഞ്ച് റോവര്‍ വേലാര്‍

വാഹന പ്രേമികളുടെ സ്വപ്നമാണ് റേഞ്ച് റോവര്‍ സീരീസിലെ വാഹനങ്ങള്‍. ഡിഫെന്‍ഡന്‍, സ്പോര്‍ട്, ഇവോക്ക്, ഡിസ്കവറി, വേലാര്‍ എന്നിങ്ങനെയാണ് റേഞ്ച് റോവറിലെ വിവിധ വാഹനങ്ങള്‍. കരുത്തും ആഡംബരവും സാഹസികതയും സുരക്ഷയും എല്ലാം ചേര്‍ന്ന ഈ വാഹനങ്ങള്‍ക്ക് ഏറെ ആരാധകരാണുള്ളത്.

ഇപ്പോ‍ഴിതാ 2018 മുതല്‍ ഇന്ത്യന്‍ വിപണിയിലുള്ള റേഞ്ച് റോവര്‍ വേലാറിന്‍റെ പുതിയ പതിപ്പിന്‍റെ ബുക്കിങ്  ആരംഭിച്ചിരിക്കുകയാണ്.  സെപ്ടംബര്‍ മുതലാണ് 2023 വേലാറിന്‍റെ വില്പന ആരംഭിക്കുന്നത്. വാഹനത്തിന്‍റെ അകത്തും പുറത്തും  മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്.  പിക്‌സല്‍ എല്‍ഇഡി ഹെഡ്‌ലൈറ്റുകളും മാറ്റങ്ങള്‍ വരുത്തിയ ഡേ ടൈം റണ്ണിങ് ലാംപുകളുമുണ്ട്. പിന്നിലെ ബംപറിലും ടെയ്ല്‍ ലൈറ്റുകളിലും മാറ്റങ്ങളുണ്ട്. ഉള്ളിലേക്കു വന്നാല്‍ ഡാഷ് ബോര്‍ഡിന്‍റെ രൂപത്തില്‍ കാര്യമായ മാറ്റമുണ്ട്.

ALSO READ: ഇനി മുതല്‍ പാസ്‌വേഡ് പങ്കുവെയ്ക്കല്‍ ഇല്ല; തടയാൻ നെറ്റ് ഫ്ലിക്സ്

11.4 ഇഞ്ച് കര്‍വ്ഡ് ടച്ച്‌സ്‌ക്രീനിന് റേഞ്ച് റോവര്‍ സ്‌പോര്‍ടിനോടാണ് കൂടുതല്‍ സാമ്യത. ടെറെയന്‍ റെസ്‌പോന്‍സിസ്റ്റം ടച്ച്‌സ്‌ക്രീനിലൂടെയും ഇനി മുതല്‍ ലഭിക്കും. സെന്റര്‍ കണ്‍സോളില്‍ ബട്ടണുകള്‍ കുറച്ചുകൊണ്ടുള്ള ഡിസൈനാണ്. വയര്‍ലെസ് ചാര്‍ജര്‍ വെക്കാനുള്ള പുതിയ സ്റ്റോറേജ് സ്‌പേസും വാഹനത്തിലുണ്ട്.

2.0 ലീറ്റര്‍ പെട്രോള്‍ എൻജിനാണ് റേഞ്ച് റോവര്‍ വേലാറിലുള്ളത്. 250 എച്ച്പി കരുത്തും പരമാവധി 365 എന്‍ എം ടോര്‍ക്കും ഈ എൻജിന്‍ പുറത്തെടുക്കും. പരമാവധി വേഗം 217 കിലോമീറ്റര്‍. പൂജ്യത്തില്‍ നിന്നും 100 കിലോമീറ്ററിലേക്ക് 7.5 സെക്കന്‍ഡ് മതിയാകും വേലാറിന്. 2.0 ലീറ്റര്‍ ഡീസല്‍ എൻജിന്‍ ഓപ്ഷനും വാഹനത്തിനുണ്ട്. 204എച്ച് പി കരുത്തും പരമാവധി 430 എന്‍ എം ടോര്‍ക്കും പുറത്തെടുക്കും ഡീസല്‍ എൻജിന്‍. ഉയര്‍ന്ന വേഗത 210 കിലോമീറ്റര്‍. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തിലേക്കെത്താന്‍ വേണ്ട സമയം 8.3 സെന്‍ക്കന്‍ഡുകള്‍.

ALSO READ: ഏറ്റവും മികച്ച സുരക്ഷാ സംവിധാനങ്ങള്‍;ഇന്ത്യൻ സൈന്യത്തിലേക്ക് ടൊയോട്ട ഹൈലെക്സ്

ഇപ്പോള്‍ ബുക്കിങ് ആരംഭിച്ചെങ്കിലും 2023 സെപ്തംബര്‍ മുതലാണ് റേഞ്ച് റോവര്‍ വേലാറിന്‍റെ പുതിയ മോഡല്‍ വിതരണം ചെയ്തു തുടങ്ങുക. വാഹനത്തിന്‍റെ വില വരും ആഴ്ച്ചകളില്‍ കമ്പനി പുറത്തുവിടുമെന്നാണ് കരുതുന്നത്. പോര്‍ഷെ മകാന്‍, ജാഗ്വാര്‍ എഫ് പേസ് എന്നിവയാണ് റേഞ്ച് റോവര്‍ വേലാറിനെ വെല്ലുവിളിച്ചുകൊണ്ട് വിപണിയിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News