കേരളമാകെ ശൈലജ ടീച്ചര്‍ക്കെതിരായ സൈബര്‍ ആക്രമണത്തിനെതിരെ ഒന്നിച്ചുനില്‍ക്കും: പ്രൊഫ.സി രവീന്ദ്രനാഥ്

മലയാളികളുടെ അഭിമാനമായ ടീച്ചര്‍ക്കെതിരെ അതിരൂക്ഷമായ സൈബര്‍ ആക്രമണമാണ് കോണ്‍ഗ്രസിന്റെ സൈബര്‍ അക്രമിസംഘം ഇപ്പോള്‍ അഴിച്ചുവിട്ടിരിക്കുന്നതെന്നും ഇതിനെ ശക്തമായി അപലപിക്കുന്നുവെന്നും പ്രൊഫസര്‍ സി രവിന്ദ്രനാഥ്. ഒരു സ്ത്രീ എന്ന നിലയിലുള്ള പരിഗണന നല്‍കാതെ അശ്ലീലച്ചുവയോടെ നിന്ദ്യമായ പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചുപയോഗിച്ച് നടത്തുന്ന ഈ സൈബര്‍ വേട്ടയാടല്‍ അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് ഇടപെടല്‍ ഉണ്ടാകണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Also Read: ശൈലജ ടീച്ചര്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണം അപലപനീയം, രാഹുല്‍ ഗാന്ധി പ്രതികരിക്കണം: ബൃന്ദ കാരാട്ട്

ഫേസ്ബുക്ക് പോസ്റ്റ്

ഞാന്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോള്‍ കേരളത്തിന്റെ ആരോഗ്യമന്ത്രി ആയിരുന്നു ശൈലജ ടീച്ചര്‍. ടീച്ചറിന്റെ ഭരണമികവ് ആ കാലഘട്ടത്തിലെ വിവിധ പ്രതിസന്ധി ഘട്ടങ്ങളില്‍ തെളിയിച്ചിട്ടുള്ളതുമാണ്. കോവിഡ് വന്നപ്പോഴും നിപ വന്നപ്പോഴും പതറാതെ കേരളം രാജ്യത്തിനും ലോകത്തിനും മാതൃകയായി. അന്താരാഷ്ട്ര പുരസ്‌കാരങ്ങളുള്‍പ്പെടെ ടീച്ചറെത്തേടിയെത്തി. ആ ടീച്ചറോട് ഈ നാടിനൊരു പ്രത്യേക സ്‌നേഹമുണ്ട്. സ്വന്തം കുടുംബാംഗത്തെപ്പോലെയാണ് മലയാളികള്‍ ശൈലജ ടീച്ചറെ കാണുന്നത്.

മലയാളികളുടെ അഭിമാനമായ ടീച്ചര്‍ക്കെതിരെ അതിരൂക്ഷമായ സൈബര്‍ ആക്രമണമാണ് കോണ്‍ഗ്രസിന്റെ സൈബര്‍ അക്രമിസംഘം ഇപ്പോള്‍ അഴിച്ചുവിട്ടിരിക്കുന്നത്. ഇതിനെ ശക്തമായി അപലപിക്കുന്നു. ഒരു സ്ത്രീ എന്ന നിലയിലുള്ള പരിഗണന നല്‍കാതെ അശ്ലീലച്ചുവയോടെ നിന്ദ്യമായ പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചുപയോഗിച്ച് നടത്തുന്ന ഈ സൈബര്‍ വേട്ടയാടല്‍ അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് ഇടപെടല്‍ ഉണ്ടാകണം. തുടര്‍ച്ചയായി കോണ്‍ഗ്രസുകാരില്‍ നിന്ന് ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാകുമ്പോഴെല്ലാം അവരുടെ നേതൃത്വം നല്‍കുന്ന മൗനപിന്തുണ അണികള്‍ക്ക് ഊര്‍ജ്ജം നല്‍കുകയാണ്. മുന്‍ വര്‍ഷങ്ങളില്‍ എഴുത്തുകാരി കെ ആര്‍ മീരക്കെതിരെ സൈബര്‍ ആക്രമണത്തിന് ആഹ്വാനം ചെയ്തത് അന്ന് കോണ്‍ഗ്രസ് എം എല്‍ എ ആയിരുന്ന വ്യക്തിയാണല്ലോ.

കേരളമാകെ ശൈലജ ടീച്ചര്‍ക്കെതിരായ സൈബര്‍ ആക്രമണത്തിനെതിരെ ഒന്നിച്ചുനില്‍ക്കും. കോണ്‍ഗ്രസ് ഈ വിഷയത്തില്‍ ഖേദം പ്രകടിപ്പിക്കാനും അണികളെ നിലയ്ക്ക് നിര്‍ത്താനും തയ്യാറാകണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News