മഴക്കെടുതിയിലുണ്ടാവുന്ന ദുരിതങ്ങള്‍ പരിഹരിക്കുന്നതിന് എല്ലാ പാര്‍ട്ടി ഘടകങ്ങളും സജീവമായി രംഗത്തിറങ്ങണം: സിപിഐ(എം)

സംസ്ഥാനത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന മഴക്കെടുതിയിലുണ്ടാവുന്ന ദുരിതങ്ങള്‍ പരിഹരിക്കുന്നതിന് എല്ലാ പാര്‍ട്ടി ഘടകങ്ങളും സജീവമായി രംഗത്തിറങ്ങണമെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

ALSO READ:രാത്രി ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ബീച്ചിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്

കുറഞ്ഞ സമയം കൊണ്ട് വലിയ അളവില്‍ വെള്ളമുണ്ടാകുന്ന തരത്തിലാണ് മഴ പല സ്ഥലത്തും പെയ്തുകൊണ്ടിരിക്കുന്നത്. ഇതുകാരണം മലവെള്ളപ്പാച്ചിലും, പെട്ടന്നുള്ള പ്രളയങ്ങളും രൂപപ്പെടുന്നതിന് സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിനടിയിലാകാനും, മണ്ണിടിച്ചിലുള്ള സാധ്യതകളും ഉയര്‍ന്നുവരുന്നുണ്ട്.

ALSO READ:പുതിയ വനിതാ പോളിടെക്‌നിക്കിന് അംഗീകാരം; സ്ത്രീ മുന്നേറ്റത്തിന് ഊർജ്ജം പകരും: മന്ത്രി ഡോ. ബിന്ദു

മഴക്കെടുതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ശക്തമായി ഇടപെട്ടുകൊണ്ടിരിക്കുകയാണ്. ഇത്തരം പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചുകൊണ്ട് ജനങ്ങള്‍ക്കുണ്ടാകുന്ന കെടുതികളും, ആശങ്കകളും പരിഹരിക്കുന്നതിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration