മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വയനാട്ടിൽ നാളെ സർവകക്ഷി യോഗം

CM

വയനാട് ജില്ലയിൽ ഉരുൾപൊട്ടിയതുമായി ബന്ധപ്പെട്ട് നാളെ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ സർവ്വകക്ഷിയോഗം ചേരും. വയനാട് കളക്ടറേറ്റിലെ എപിജെ ഹാളിൽ രാവിലെ 11.30 ന് നടക്കുന്ന യോഗത്തിൽ വയനാട്ടിൽ ക്യാമ്പ് ചെയ്യുന്ന മന്ത്രിമാർ, ജില്ലയിലെ എംഎൽഎമാർ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌, രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ പങ്കെടുക്കും. രാവിലെ 10.30 ന് എപിജെ ഹാളിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉദ്യോഗസ്ഥരുടെ യോഗവും നടക്കും.

Also read:കനത്ത മഴ ; പത്തനംത്തിട്ട ജില്ലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

അതേസമയം, വയനാട് ഉണ്ടായ ദുരന്തത്തിൽ കേന്ദ്രസർക്കാർ കേരള സർക്കാരിനെ കുറ്റപ്പെടുത്തിയതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തം ഉണ്ടായ സ്ഥലത്ത് നിന്നും ആളുകളെ നേരത്തേ ഒ‍ഴിപ്പിച്ചതിനാല്‍ വന്‍ ദുരന്തമാണ് ഒ‍ഴിവായത് എന്നും പ‍ഴിചാരന്‍ കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ വരരുത് എന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി അമിത് ഷായ്ക്ക് കൃത്യമായ മറുപടി നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News