സംസ്ഥാനത്തെ 520 പോലീസ് സ്റ്റേഷനുകളിലും സ്ഥാപിച്ച സിസിടിവി നിരീക്ഷണ ക്യാമറകളുടെ പ്രവർത്തന ഉദ്ഘാടനം ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. രാവിലെ 10.30ന് തിരുവനന്തപുരം തൈക്കാട് പൊലീസ് ട്രെയിനിങ് കോളേജില്‍ നടക്കുന്ന ചടങ്ങിലാണ് ഈ സംവിധാനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുന്നത്. സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറ സ്ഥാപിച്ചത്. പദ്ധതി വിഹിതത്തില്‍ പെടുത്തി 41.60 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്.
സംസ്ഥാനത്തെ വിവിധ പൊലീസ് കെട്ടിടങ്ങളുടേയും പദ്ധതികളുടെയും ഉദ്ഘാടനവും ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും. ശക്തികുളങ്ങര, ആലക്കോട്, മുഴക്കുന്ന് എന്നീ പൊലീസ് സ്റ്റേഷനുകള്‍ക്കും ചങ്ങനാശ്ശേരി സബ് ഡിവിഷന്‍ ഓഫീസിനും കേരള പൊലീസ് ലൈബ്രറിക്കും വേണ്ടി നിര്‍മ്മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം ചടങ്ങില്‍ മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വഹിക്കും. ഇടുക്കി ഡോഗ് സ്ക്വാഡ്, കരുനാഗപ്പള്ളി പൊലീസ് കണ്‍ട്രോള്‍ റൂം എന്നിവയ്ക്കുള്ള കെട്ടിടങ്ങളും കെ.എ.പി അഞ്ചാം ബെറ്റാലിയന്‍, സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് എന്നിവിടങ്ങളിലെ ക്വാര്‍ട്ടേഴ്സ് എന്നിവയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നതാണ്. തിരുവനന്തപുരത്തെ സ്റ്റേറ്റ് കണ്‍ട്രോള്‍ റൂമിലിരുന്ന് വിവിധ ജില്ലകളിലെ വാഹനത്തിന്‍റെ നമ്പര്‍ പ്ലേറ്റ് ദൃശ്യങ്ങള്‍ കണ്ടെത്താന്‍ കഴിയുന്ന സംവിധാനവും മുഖ്യമന്ത്രി ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യും.
Also Read: മൈക്രോബയോം മികവിന്റെ കേന്ദ്രത്തിന് തുടക്കം; ലോഗോ പ്രകാശനം ചെയ്ത് മുഖ്യമന്ത്രി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here