‘വിഴിഞ്ഞത്ത് മദർഷിപ്പിനെ സ്വീകരിക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി’; മന്ത്രി വി എൻ വാസവൻ

V N VASAVAN

വിഴിഞ്ഞത്ത് മദർഷിപ്പിനെ സ്വീകരിക്കാൻ വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി എന്ന് മന്ത്രി വി എൻ വാസവൻ. ഏതാനും മണിക്കൂറുകൾ കഴിയുമ്പോൾ മദർഷിപ്പ് വിഴിഞ്ഞത്ത് എത്തുമെന്നും മന്ത്രി പറഞ്ഞു.

Also read:യൂത്ത് കോണ്‍ഗ്രസിന്‍റെ അശ്ലീല അപവാദ പ്രചാരണങ്ങൾ നിയമസഭയിൽ തുറന്നടിച്ച് മന്ത്രി വീണാ ജോർജ്

’12ന് രാവിലെ 10ന് ബർത്ത്ലേക്ക് മദർഷിപ്പിനെ മുഖ്യമന്ത്രി സ്വീകരിക്കും. തുടർന്ന് ട്രയൽ റൺ ഉദ്ഘാടനം ചെയ്യും. ആയിരത്തോളം പേർ ചടങ്ങിൽ പങ്കെടുക്കും. 31 ക്രെയിനുകൾ എത്തി. യാർഡ് പൂർത്തിയായി. ലഭിക്കേണ്ട എല്ലാ അനുമതികളും ലഭിച്ചു. 1960 കണ്ടെയ്നറുകൾ മദർഷിപ്പിൽ നിന്നും വിഴിഞ്ഞത്ത് ഇറക്കും.

Also read:ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് വിഴിഞ്ഞം പദ്ധതി തുടങ്ങിയത് എന്ന വാദം തെറ്റ്; പ്രതിപക്ഷത്തിന് മറുപടിയുമായി മന്ത്രി വി എൻ വാസവൻ

ട്രാൻസ് ഷിപ്പ്മെൻറ് പോർട്ട് ആണ് എന്നതാണ് വിഴിഞ്ഞത്തിന്റെ പ്രത്യേകത. 400 മീറ്റർ നീളമുള്ള കപ്പൽ മദർഷിപ്പിന് ശേഷം വിഴിഞ്ഞത്ത് എത്തും. ആ പരീക്ഷണങ്ങളെല്ലാം വിജയിച്ചു കഴിഞ്ഞാൽ കമ്മീഷനിങ്ങിലേക്ക് പോകും’- മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News