‘എല്ലാ വിഭാഗം ജനങ്ങളും എൽഡിഎഫിനൊപ്പം’: എളമരം കരീം എംപി

എല്ലാ വിഭാഗം ജനങ്ങളും എൽഡിഎഫിനൊപ്പമാണെന്ന് കോഴിക്കോട് ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എളമരം കരീം എംപി. കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ എലത്തൂർ നിയോജക മണ്ഡലത്തിലെ വോട്ടർമാരെ സന്ദൾശിക്കാനെത്തിയപ്പോഴായിരുന്നു എളമരം കരീമിൻ്റെ പ്രതികരണം. തൊഴിലാളികൾ അടക്കമുള്ള വോട്ടർമാരിൽ നിന്ന് വമ്പിച്ച സ്വീകരണമാണ് എളമരം കരീമിന് ലഭിച്ചത്.

ALSO READ: ചിയാൻ വിക്രമിന് ‘മഞ്ഞുമ്മൽ ബോയ്സ്’ ഇഷ്ടപ്പെട്ടു; ചിദംബരത്തെ നേരിൽ കണ്ടു; ചിത്രം വൈറൽ

എലത്തൂർ മണ്ഡലത്തിൽ പര്യടനത്തിൻ്റെ ഭാഗമായ ആദ്യ സന്ദർശനത്തിനായാണ് കോഴിക്കോട് ലോക്സഭാ മണ്ഡലം സ്ഥാനാർഥിയായ ഇളമരം കരീം എം പി എത്തിയത് . എലത്തൂർ മണ്ഡലത്തിലെ എസ്കെ ബസാർ അടക്കുള്ള ഇടങ്ങളിലെ കടകളും വോട്ടർമാരെയും നേരിൽ കണ്ടായിരുന്നു നാലാം ദിവസം എളമരം കരീം പ്രചരണം നടത്തിയത്. ഇടത് പക്ഷത്തിന് വലിയ ഭൂരിപക്ഷം പ്രതീക്ഷിക്കുന്ന മണ്ഡലത്തിൽ തൊഴിലാളികളിൽ നിന്നും കച്ചവടക്കാരിൽ നിന്നും മികച്ച സ്വീകരണമാണ് എളമരം കരീമിന് ലഭിച്ചത്. എൽഡിഎഫിനൊപ്പമാണെന്ന് കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ എല്ലാ വിഭാഗം ജനങ്ങളെന്നും തെരഞ്ഞെടുപ്പ് പ്രചരണത്തിന് തൊഴിലാളികൾക്കിടയിൽ മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും എളമരം കരീം പറഞ്ഞു.

ALSO READ: അത്യുഗ്രന്‍ ഫീച്ചറുകള്‍; 7799 രൂപയ്ക്ക് പുതിയ ഫോണ്‍ അവതരിപ്പിച്ച് ഇന്‍ഫിക്‌സ്

ലേബർ കോഡ് കൊണ്ട് വന്നും തൊഴിലാളികൾക്ക് വേധന വർധനവ് കൊണ്ട് വരാതെയും തൊഴിലാളികളുടെ എല്ലാ അവകാശങ്ങളേയും തകർത്ത സർക്കാരാണ് കേദ്ധ്രം ഭരിക്കുന്നതെന്ന് എളമരം കരീം പറഞ്ഞു. കേന്ദ്ര സർക്കാരിൻ്റെ ഇത്തരത്തിലുള്ള തൊഴിലാളി വിരുദ്ധ സമീപനത്തിനെതിരായി നിലപാട് സ്വീകരിക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ലെന്നും എളമരം കരീം കൂട്ടിച്ചേർത്തു. എലത്തൂർ എരഞ്ഞിക്കലിലും,തലക്കുളത്തൂർ,നന്മണ്ട പഞ്ചായത്തിലുമായാണ് നാലാം ദിനം എളമരം കരീം പര്യടനം നടത്തിയത്. ഏറ്റവും കൂടുതൽ സ്ത്രീ വോട്ടർമാരുള്ള മണ്ഡലത്തിൽ നിന്ന് സ്ത്രീ വോട്ടർമാരുടേയും തൊഴിലാളികളുടേയും പിന്തുണ ലഭിക്കുകയാണെങ്കിൽ കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ എലത്തൂരിൽ നിന്ന് വമ്പിച്ച ഭൂരിപക്ഷം നേടാനാവുമെന്ന ആത്മവിശ്വാസത്തിലാണ് ഇടതുപക്ഷം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News