‘അച്ഛന്റെ ഓർമ്മയ്‌ക്കായി മക്കൾ കാണിച്ച നന്മ, എല്ലാ അതിദരിദ്രർക്കും ഒരു വർഷം ഭക്ഷണം നൽകും’, വാർത്ത പങ്കുവെച്ച് മന്ത്രി എം ബി രാജേഷ്

അച്ഛന്റെ ഓർമ്മയ്‌ക്കായി നാല് മക്കൾ കാണിച്ച നന്മ പങ്കുവെച്ച് മന്ത്രി എം ബി രാജേഷ്. രണ്ടാഴ്ച മുൻപാണ്‌ റിട്ടയേർഡ്‌ അധ്യാപകനായ പാലിയക്കര പീതാംബരൻ കർത്താ അന്തരിച്ചത്‌ അദ്ദേഹത്തിന്റെ സ്മരണാർത്ഥം പഞ്ചായത്തിലെ എല്ലാ അതിദരിദ്രർക്കും ഒരു വർഷം ഭക്ഷണം നൽകാനാണ്‌ ഇപ്പോൾ മക്കൾ തീരുമാനിച്ചിരിക്കുന്നത്‌. മക്കളായ മുൻ വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, ശ്രീപാർവ്വതി, ജയശ്രീ, മുകുന്ദനുണ്ണി എന്നിവർ ചേർന്നാണ്‌ ഈ തീരുമാനമെടുത്തത്‌. ലോകത്തിന് തന്നെ മാതൃകയാക്കാവുന്ന ഈ പ്രവൃത്തി തന്റെ ഫേസ്ബുക് കുറിപ്പിലൂടെയാണ് മന്ത്രി പങ്കുവെച്ചത്. ഇവരെ സംസ്ഥാന സർക്കാരിന്‌ വേണ്ടി ഹൃദയപൂർവ്വം അഭിവാദ്യം ചെയ്യുന്നുവെന്നും മന്ത്രി കുറിച്ചു.

ALSO READ: ഷാരോണ്‍ വധക്കേസ്; ഗ്രീഷ്മയ്ക്ക് തിരിച്ചടി

മന്ത്രിയുടെ ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണരൂപം

അച്ഛന്റെ ഓർമ്മയ്‌ക്കായി മക്കൾ കാട്ടിയ ഈ വലിയ നന്മയ്ക്ക്‌ ബിഗ്‌ സല്യൂട്ട്‌. അച്ഛന്റെ സ്മരണാർത്ഥം പഞ്ചായത്തിലെ എല്ലാ അതിദരിദ്രർക്കും ഒരു വർഷം ഭക്ഷണം നൽകാനാണ്‌ മക്കൾ തീരുമാനിച്ചിരിക്കുന്നത്‌. രണ്ടാഴ്ച മുൻപാണ്‌ റിട്ടയേർഡ്‌ അധ്യാപകനായ പാലിയക്കര പീതാംബരൻ കർത്താ അന്തരിച്ചത്‌. സർക്കാരിന്റെ അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെട്ട നെന്മണിക്കര പഞ്ചായത്ത്‌ പരിധിയിലെ 14 കുടുംബങ്ങൾക്കാണ്‌ ഒരു വർഷത്തെ ഭക്ഷണം നൽകുന്നത്‌. മക്കളായ മുൻ വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, ശ്രീപാർവ്വതി, ജയശ്രീ, മുകുന്ദനുണ്ണി എന്നിവർ ചേർന്നാണ്‌ ഈ തീരുമാനമെടുത്തത്‌. ഇവരെ സംസ്ഥാന സർക്കാരിന്‌ വേണ്ടി ഹൃദയപൂർവ്വം അഭിവാദ്യം ചെയ്യുകയാണ്‌. നാട്ടിലെ വയറെരിയുന്നവരുടെ വിശപ്പടക്കുന്നതാണ്‌ മരണാനന്തരം അച്ഛനുള്ള സ്നേഹസമ്മാനമെന്ന ഈ തീരുമാനം അനുകരണീയവും അഭിനന്ദനാർഹവുമാണ്‌. ഭക്ഷണം നൽകാൻ ആവശ്യമായി കണക്കാക്കിയ തുക പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി എസ്‌ ബൈജു ഏറ്റുവാങ്ങി.

ALSO READ: പച്ചക്കള്ളങ്ങള്‍ പറയാന്‍ യാതൊരു മടിയുമില്ലാത്ത കൂട്ടമായി ചില മാധ്യമങ്ങള്‍ മാറി: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

പുതുക്കാട് പെയിൻ ആൻഡ് പാലിയേറ്റീവ് സെന്ററിന് 5 ഓക്സിജൻ സിലിണ്ടർ ലഭ്യമാക്കുന്നതിനായി 25000 രൂപയും നൽകിയിട്ടുണ്ട്‌. ചിററ്റിശ്ശേരി ദയ സദനിലെ അന്തേവാസികൾക്ക് ഭക്ഷണത്തിനും വസ്ത്രത്തിനുമായി 10,000 രൂപയും കൈമാറി. പന്തല്ലൂർ ജനത യുപി സ്കൂളിൽ മികച്ച വിജയം നേടുന്ന കുട്ടികൾക്ക് സ്കോളർഷിപ്പ് ഏപ്പെടുത്തുന്നതിനായി 50,000 രൂപയാണ്‌ നൽകിയത്‌. പ്രൊഫ. സി രവീന്ദ്രനാഥ്‌ ഉൾപ്പെടെയുള്ളവർക്ക്‌ ഒരിക്കൽക്കൂടി അഭിനന്ദനങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News