‘അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാ ബന്ധങ്ങളും ഇവിടെ അവസാനിക്കുകയാണ്’: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

പിവി  അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിച്ചെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. തെറ്റ് തിരുത്തി മുന്നോട്ട് പോകാന്‍ അന്‍വര്‍ തയ്യാറാകുന്നില്ല. പാര്‍ലമെന്ററി പാര്‍ട്ടി അംഗത്വം സ്വയം വലിച്ചെറിയുന്ന സമീപനം അന്‍വര്‍ സ്വീകരിച്ചു. അന്‍വര്‍ സ്വയം സ്വതന്ത്ര എംഎല്‍എയായി നില്‍ക്കുന്നു.അന്‍വറിന്റെ പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണ്. അന്‍വറിന് പാര്‍ട്ടിയുമായി യാതൊരു ബന്ധവും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: ‘ഒരു തെറ്റുകാരനെയും വച്ച് പൊറുപ്പിക്കില്ല എന്നത് പാര്‍ട്ടി നയം’; പരാതികള്‍ പരിശോധിക്കുന്നതിനിടയില്‍ അന്‍വര്‍ പാര്‍ട്ടിയെ വിശ്വസിച്ചില്ലെന്ന് എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

അന്‍വര്‍ സംസാരിച്ചത് സ്വര്‍ണ്ണക്കടത്ത് പ്രതികളെ മുന്‍നിര്‍ത്തിയാണ്. അന്‍വര്‍ മുഖ്യമന്ത്രിക്ക് അനുകൂലം എന്നാണ് പറഞ്ഞുകൊണ്ടിരുന്നത്. ഇപ്പോള്‍ വളരെ വേഗം മാറിമാമന്‍ മാപ്പിള പറഞ്ഞത് കമ്മ്യൂണിസ്റ്റ് കാര്‍ വന്നാല്‍ വിഷം കഴിച്ചു മരിക്കുകയാകും നല്ലതെന്ന്. എല്ലാം നെഗറ്റീവ് ആക്കാന്‍ ആണ് പ്രതിപക്ഷവും, മാധ്യമങ്ങളും നടത്തുന്നത്.: റിയാസിനെ പ്രകീര്‍ത്തിച്ചു എഫ്ബി പോസ്റ്റ് ഇട്ട ആളാണ് അന്‍വര്‍. മുഹമ്മദ് റിയാസിനെ പ്രകീര്‍ത്തിച്ച് അന്‍വര്‍ കഴിഞ്ഞ ദിവസമാണ് പോസ്റ്റിട്ടത്. അവസരവാദ നിലപാടാണ് കാണാന്‍ കഴിയുന്നതു. മുഖ്യമന്ത്രിയുടെ കുടുംബാംഗം എന്ന നിലയിലാണ് റിയാസിനെതിരായ അന്‍വറുടെ ആരോപണമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News