അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ 2023-ല്‍ വിജിലന്‍സിന് സര്‍വ്വകാല റെക്കോര്‍ഡ്

അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ 2023-ല്‍ റെക്കോര്‍ഡ് നേട്ടവുമായി സംസ്ഥാന വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോ. 2023-ല്‍ 55 ട്രാപ്പ് കേസ്സുകളിലായി 60 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുകയും, അഴിമതി കണ്ടെത്തുന്നതിന്റെ ഭാഗമായുള്ള മിന്നല്‍ പരിശോധനകള്‍ 1910 എണ്ണമായി വര്‍ദ്ധിപ്പിച്ചും, കൂടുതല്‍ വിജിലന്‍സ് അന്വേഷണങ്ങള്‍ നടത്തിയുമാണ് സംസ്ഥാന വിജിലന്‍സ് ഈ നേട്ടം കൈവരിച്ചത്.

READ ALSO:അതിശൈത്യത്തിന്റെ പിടിയില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍

അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കൈക്കൂലി വാങ്ങുമ്പോള്‍ തന്നെ കൈയോടെ പിടികൂടുന്ന ട്രാപ്പ് കേസ്സുകളുടെ എണ്ണത്തില്‍ 2023-ല്‍ സംസ്ഥാന വിജിലന്‍സ് ആരംഭിച്ചതിന് ശേഷമുള്ള സര്‍വ്വകാല റെക്കോര്‍ഡ് രേഖപ്പെടുത്തി. സംസ്ഥാന വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ രൂപീകരിച്ച 1964ന് ശേഷം ആദ്യമായിട്ടാണ് ഒരു കലണ്ടര്‍ വര്‍ഷം തന്നെ 55 ട്രാപ്പ് കേസ്സുകള്‍ 2023-ല്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ 55 ട്രാപ്പ് കേസ്സുകളിലായി 60 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും, ഏജന്റുമാരായ 4 സ്വകാര്യ വ്യക്തികളെയും കൈയോടെ പിടികൂടി ജയിലിലടച്ചു.

READ ALSO:മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News