കാൻ ഫിലിം ഫെസ്റ്റിൽ തിളങ്ങിയ ചിത്രം തിയേറ്ററുകളിൽ എത്തിക്കാൻ റാണ ദഗ്ഗുബതി; റിലീസ് തീയതി പ്രഖ്യാപിച്ചു

All We Imagine as Light

വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ അംഗീകാരം നേടിയ ചിത്രമാണ് പായൽ കപാഡിയയുടെ “ഓൾ വി ഇമാജിൻ അസ് ലൈറ്റ്” . ചിത്രം അടുത്ത മാസം ഇന്ത്യയിലെ തിയറ്ററുകളിൽ എത്തും. സ്പിരിറ്റ് മീഡിയയുടെ സ്ഥാപകനായ റാണ ദഗ്ഗുബതിയാണ് ചിത്രം ഇന്ത്യയിൽ വിതരണം ചെയ്യുന്നത്. 2024 നവംബർ 22 ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തുക.

കനി കുസൃതി, ദിവ്യ പ്രഭ, ഛായാ കദം എന്നിവർ ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.“ഈ ശ്രദ്ധേയമായ ചിത്രം ഇന്ത്യൻ തിയേറ്ററുകളിൽ അവതരിപ്പിക്കുന്നതിൽ ഞങ്ങൾ ത്രില്ലിലാണ്. അതിമനോഹരമായ ചിത്രമാണ് പായൽ ഒരുക്കിയിരിക്കുന്നത്. ചിത്രം 22 നു തിയേറ്ററുകളിൽ എത്തും,” എന്നാണ് റാണ ദഗ്ഗുബതി പറഞ്ഞത് .ഹൈദരാബാദ്, കൊച്ചി, തിരുവനന്തപുരം, ബെംഗളൂരു, ചെന്നൈ, പൂനെ, മുംബൈ, ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിൽ ചിത്രം പ്രദര്ശനത്തിനെത്തുക .

ALSO READ: ‘ഞാൻ ആ രംഗത്തിൽ അഭിനയിക്കുമ്പോൾ ഡയലോഗ് മറന്നുപോയി’: മോഹൻലാൽ

അതേസമയം പായലിന് ഹാർപേഴ്‌സ് ബസാറിൻ്റെ മികച്ച സംവിധായികയ്ക്കുള്ള ബഹുമതി ലഭിച്ചു.ഒക്‌ടോബർ 19 ശനിയാഴ്ച മുംബൈയിൽ നടന്ന അവാർഡ് താൻ ചടങ്ങിൽ , വിവിധ മേഖലകളിൽ മുന്നേറുന്ന സ്ത്രീകളെ ആദരിച്ചു. കപാഡിയയുടെ സംവിധാനത്തിനും ആഗോള സിനിമയ്ക്കുള്ള സംഭാവനയും പരിഗണിച്ചാണ് അവാർഡ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News