കാന്‍ ചലച്ചിത്രമേളയില്‍ ആദ്യമായി ഇടം നേടിയ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ ഒരേ സമയം ഇന്ത്യയുടെയും ഫ്രാൻസിന്റെയും ഓസ്കാർ എൻട്രി ഷോർട്ട്‌ലിസ്റ്റിൽ ഇടം നേടിയിരിക്കുന്നു. 2025 ലെ അന്താരാഷ്ട്ര ഫീച്ചർ വിഭാഗത്തിൽ ഫ്രാൻസ്, ഇന്ത്യ എന്നീ രണ്ട് രാജ്യങ്ങളിൽ നിന്നുള്ള ഓസ്കാർ എൻട്രിയായി ചിത്രം മാറുമെന്നാണ് പ്രതീക്ഷ. കാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ‘ഗ്രാന്‍ഡ് പ്രി’ പുരസ്‌കാരം നേടിയിരുന്നു . ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമ എന്ന റെക്കോഡും പായൽ കപാഡിയയുടെ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ നേടിയിരുന്നു.
ALSO READ: ‘വാഴ’ വിജയത്തിന് ശേഷം ഹാഷിറും ഫ്രണ്ട്സും ഒടിടിയിലേക്ക്; റിലീസ് തീയതി
അതേസമയം ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. റാണ ദഗ്ഗുബതിയുടെ പ്രൊഡക്ഷൻ ബാനറായ സ്പിരിറ്റ് മീഡിയയാണ് ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റി’ന്റെ ഇന്ത്യൻ വിതരണാവകാശം സ്വന്തമാക്കിയത്.
ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായി അഭിനയിച്ചത് മലയാളികളായ കനി കുസൃതിയും ദിവ്യപ്രഭയുമാണ്. അസീസ് നെടുമങ്ങാടും ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. മലയാളി നഴ്സുമാരുടെ മുംബൈ ജീവിതത്തിലെ സംഘര്‍ഷങ്ങളുടെയും അതിജീവനത്തിന്റെയും കഥയാണ് ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’. മുംബൈയിലും രത്‌നഗിരിയിലും 40 ദിവസം ചിത്രീകരിച്ച സിനിമയുടെ തിരക്കഥാകൃത്തും സംവിധാനവും പായല്‍ കപാഡിയയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here