എണ്‍പത്തി രണ്ടാമത് ഗോള്‍ഡന്‍ ഗ്ലോബില്‍ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റി’നു മികച്ച ഇംഗ്ലീഷ് ഇതരഭാഷാ ചിത്രത്തിനുള്ള പുരസ്കാരം നഷ്ടമായി. മികച്ച സംവിധാന മികവിന് സംവിധായിക പായല്‍ കപാഡിയയ്ക്കും പുരസ്കാരം നഷ്ടമായി. ഫ്രഞ്ച് ചിത്രമായ എമിലിയ പെരെസ് ആണ് ഈ വിഭാഗത്തിൽ പുരസ്കാരം നേടിയത്. ബ്രാഡി കോർബറ്റിനാണ് പുരസ്കാരം ലഭിച്ചത്.
അന്താരാഷ്ട്ര തലങ്ങളിൽ തരംഗങ്ങൾ സൃഷ്ടിച്ച ചിത്രം 77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്സ് നേടിയ ആദ്യ ഇന്ത്യൻ ചിത്രം കൂടിയാണ് ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’. ഗോൾഡൻ ഗ്ലോബിൽ ബെസ്റ്റ് ഡയറക്ടർ പുരസ്കാരത്തിന് ഇന്ത്യയിൽനിന്ന് ആദ്യമായാണ് ഒരാൾ പരിഗണിക്കപ്പെടുന്നത്. ഇന്തോ-ഫ്രഞ്ച് സംയുക്ത നിർമാണ സംരംഭമാണ് ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’ .
also read: 2025 ലെ ആദ്യ ഹിറ്റ് സ്വന്തമാക്കി ടോവിനോ തോമസ്; ‘ഐഡൻ്റിറ്റി’ പ്രദർശന വിജയത്തിലേക്ക്
അതേസമയം ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് ‘ ഒ ടി ടിയിൽ പ്രദർശനം തുടരുകയാണ്. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലാണ് ചിത്രം പ്രദർശനം നടത്തുന്നത്. രണ്ട് കുടിയേറ്റ മലയാളി നഴ്‌സുമാരുടെ കഥയാണ് ചിത്രം പറയുന്നത്. കനിയും ദിവ്യയും ആണ് ചിത്രത്തിൽ നഴ്സുമാരുടെ വേഷത്തിൽ എത്തിയത്. മുംബൈയിലും രത്‌നഗിരിയിലുമായിട്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. തിരക്കഥ ഒരുക്കിയതും പായല്‍ കപാഡിയയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here