കാത്തിരിപ്പ് അവസാനിക്കുന്നു; ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ റിലീസ് ഡേറ്റ് പുറത്ത്

ഇന്ത്യൻ സിനിമയിൽ തരംഗങ്ങൾ സൃഷ്ടിച്ച്, അന്താരാഷ്ട്ര തലത്തിൽ ഏറെ ആംഗീകാരങ്ങൾ വാരി കൂട്ടിയ പായൽ കപാഡിയ ചിത്രം ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. ഓൾ ഇന്ത്യ തലത്തിൽ 2024 നവംബർ 22 നാണ് സിനിമ റിലീസ് ചെയ്യുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ ചിത്രം വിതരണം ചെയ്യുന്നത് റാണ ദഗ്ഗുബതിയുടെ സ്പിരിറ്റ് മീഡിയയാണ്.

Also read:‘ഇഡലി കടൈ’യിൽ അതിനും മുകളിൽ; വളരെ ചലഞ്ചിങ് ആയ കഥാപാത്രമാണ് എപ്പോഴും ധനുഷ് സാർ തരുന്നത്: നിത്യാമേനോൻ

അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ ഏറെ പ്രശംസ പിടിച്ചുപറ്റിയ ചിത്രം, ഫ്രാൻസിലെയും ഇറ്റലിയിലെയും തീയേറ്റർ റിലീസിന് ശേഷമാണ് ഇന്ത്യയിൽ പ്രദർശനത്തിന് എത്തുന്നത്. യു.കെയിലും അമേരിക്കയിലും ചിത്രം നവംബറിൽ പ്രദർശനത്തിനെത്തും.

റിലീസിന് മുൻപായി മാധ്യമങ്ങളുമായി നടത്തിയ പ്രത്യേക സംഭാഷണത്തിൽ സംവിധായികയും നിർമാതാവും ചിത്രത്തിന്റെ ആഗോള യാത്രയെക്കുറിച്ചും ഇന്ത്യയിലെ വരാനിരിക്കുന്ന പദ്ധതികളെക്കുറിച്ചും ചിന്തകൾ പങ്കുവച്ചു. ഇന്ത്യയിലെ ചിത്രത്തിന്റെ തിയേറ്റർ റിലീസിനെ കുറിച്ച് ഇരുവരും ആവേശം പങ്കുവയ്ക്കുകയും ചെയ്തു.

Also read:‘പണി’ ഗംഭീരം; ജോജുവിന്റെ ആദ്യ സംവിധാനത്തെ പ്രശംസിച്ച് തമിഴിലെ ഹിറ്റ് സംവിധായകൻ

ഇന്ത്യയിൽ മുംബൈ, ദില്ലി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, പൂനെ, കൊച്ചി, തിരുവനന്തപുരം, കൊൽക്കത്ത എന്നിവയുൾപ്പെടെ എല്ലാ പ്രധാന നഗരങ്ങളിലും ചിത്രം പ്രദർശിപ്പിക്കും.ഇന്ത്യ- ഫ്രാൻസ് ഔദ്യോഗിക സഹനിർമാണ സംരംഭമായി ഒരുങ്ങിയ ചിത്രം നിർമിച്ചിരിക്കുന്നത് ഫ്രാൻസിലെ പെറ്റിറ്റ് കായോസ്, ഇന്ത്യയിൽ നിന്നുള്ള ചാക്ക് & ചീസ്, അനതർ ബർത്ത് എന്നീ ബാനറുകൾ ചേർന്നാണ്. ഇന്ത്യയിൽ എല്ലാ പ്രധാന നഗരങ്ങളിലും സ്പിരിറ്റ് മീഡിയയാണ് ചിത്രം വിതരണം ചെയ്യുന്നത്. പി.ആർ.ഒ – ശബരി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News