കൗമാരക്കാരന്‍ ഗസന്‍ഫാര്‍ ആളിക്കത്തി; സിംബാബ്‌വെയെ തകര്‍ത്ത് അഫ്ഗാന്‍

allah-ghazanfar-zim-vs-afg

കൗമാരക്കാരനായ സ്പിന്നര്‍ എഎം ഗസന്‍ഫാറിന്റെ അഞ്ചുവിക്കറ്റ് നേട്ടത്തില്‍ സിംബാബ്‌വെയെ തകര്‍ത്ത് അഫ്ഗാനിസ്ഥാൻ. മൂന്നാമത്തേതും അവസാനത്തേതുമായ ഏകദിനത്തില്‍ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി അഫ്ഗാനിസ്ഥാന്‍ പരമ്പര 2-0ന് സ്വന്തമാക്കി. 33 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ഗസന്‍ഫാര്‍ ആതിഥേയരായ സിംബാബ്‌വെയെ പരാജയപ്പെടുത്തിയതില്‍ പ്രധാന പങ്കുവഹിച്ചത്.

ഹരാരെ സ്പോര്‍ട്സ് ക്ലബില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി അഫ്ഗാന്‍ ഫീല്‍ഡ് ചെയ്യാന്‍ തിരഞ്ഞെടുക്കുകയായിരുന്നു. സിംബാബ്‌വെയുടെ ബാറ്റിങ് ലൈനപ്പ് മുതലെടുത്ത് അഫ്ഗാന്‍ ആതിഥേയരെ 30.1 ഓവറില്‍ 127ന് പുറത്താക്കി. 18 കാരനായ ഗസന്‍ഫാറിനൊപ്പം മൂന്ന് വിക്കറ്റ് എടുത്ത് റാഷിദ് ഖാനും തിളങ്ങി.

Read Also: മെക്സിക്കൻ ഗുസ്തി താരം റേ മിസ്റ്റീരിയോ സീനിയർ അന്തരിച്ചു

60 റണ്‍സെടുത്ത ഷോണ്‍ വില്യംസാണ് സിംബാബ്‌വെയുടെ ടോപ് സ്‌കോറര്‍. രണ്ടാം ഏകദിനത്തില്‍ സിംബാബ്‌വെ 54 റണ്‍സിന് പുറത്തായിരുന്നു. 26.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ അഫ്ഗാന്‍ വിജയലക്ഷ്യത്തിലെത്തി. രണ്ടാം മത്സരത്തില്‍ 104 റണ്‍സെടുത്ത ഓപ്പണര്‍ സെദിഖുള്ള അടല്‍ ഇത്തവണ 50 പന്തില്‍ 52 റണ്‍സെടുത്തു. ഗസന്‍ഫാര്‍ കളിയിലെ താരവും സെദിഖുള്ള പരമ്പരയിലെ താരവുമായി. വ്യാഴാഴ്ച മുതല്‍ ഇരു ടീമുകളും ടെസ്റ്റ് പരമ്പര കളിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News