“ആളുകൾ തിയറ്ററുകൾ അടിച്ചുതകർക്കാത്തത് ഭാഗ്യം”; ആദിപുരുഷിനെതിരെ അലഹബാദ് ഹൈക്കോടതി

‘ആദിപുരുഷ്’ സിനിമാ നിർമാതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി അലഹാബാദ് ഹൈക്കോടതി. ജനങ്ങളെ ബുദ്ധിയില്ലാത്തവരായാണോ കാണുന്നതെന്ന് കോടതി ചോ​ദിച്ചു. ശ്രീരാമനെ കാണിച്ച് ഇത് രാമായണമല്ലെന്ന് പറഞ്ഞാലെങ്ങനെ ശരിയാകുമെന്നും കോടതി ചോ​ദിച്ചു.ചിത്രത്തിലെ സംഭാഷണങ്ങളുമായി ബന്ധപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

Also Read:മകളുടെ വിവാഹദിനത്തിൽ പിതാവിനെ കൊലപ്പെടുത്തി; 4 പേർ കസ്റ്റഡിയിൽ

രാമായണം മഹത്തായ ഒരു മാതൃകയാണെന്നും ആദിപുരുഷ് കണ്ടതിനുശേഷം ജനങ്ങൾ നിയമം കൈയ്യിലെടുക്കാതിരുന്നത് നന്നായെന്നും കോടതി പറഞ്ഞു.  സിനിമയിലെ ചില സീനുകൾ അഡൾട്ട്സ് ഒൺലി ആയിരുന്നു.  ഇങ്ങനെയുള്ള സിനിമകൾ കാണാൻ ബുദ്ധിമുട്ടാണ്.വിവാദമായ രംഗങ്ങൾ സിനിമയിൽ നിന്ന് ആദ്യം തന്നെ നീക്കം ചെയ്യണമായിരുന്നുവെന്നും കോടതി പറഞ്ഞു.

സെൻസർ ബോർഡ് ശരിക്കും അവരുടെ കടമ നിർവഹിക്കുന്നുണ്ടോയെന്ന് കോടതി ചോദിച്ചു.  സിനിമയിലെ സംഭാഷണങ്ങളുടെ സ്വഭാവം തന്നെ പ്രശ്‌നമാണെന്നും ആളുകൾ തിയറ്ററുകൾ അടിച്ചുതകർക്കാത്തത് ഭാഗ്യമാണെന്നും കോടതി പറഞ്ഞു.

Also Read:മണിപ്പൂര്‍ കലാപം; കേന്ദ്ര സര്‍ക്കാരിന്റെ സമാധാന ശ്രമങ്ങള്‍ പാളുന്നു

സഹ എഴുത്തുകാരൻ മനോജ് മുൻതാഷിറിന് കോടതി നോട്ടീസ് അയച്ചു.വിഷയത്തിൽ മനോജ് ഒരാഴ്ചക്കുള്ളിൽ മറുപടി നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News