‘കലിയുഗം വന്നെത്തിയെന്ന് തോന്നുന്നു’: വൃദ്ധ ദമ്പതിമാരുടെ ജീവനാംശ കേസില്‍ അലഹബാദ് ഹൈക്കോടതി

ഉത്തര്‍പ്രദേശില്‍ ജീവനാംശവുമായി ബന്ധപ്പെട്ട് വൃദ്ധ ദമ്പതികള്‍ തമ്മിലുള്ള നിയമപോരാട്ടത്തില്‍ അലഹബാദ് ഹൈക്കോടതി നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. 75നും 80നും ഇടയില്‍ പ്രായമുള്ള വൃദ്ധ ദമ്പതികളുടെ നിയമപോരാട്ടത്തില്‍ അലഹബാദ് ഹൈക്കോടതി നടത്തിയ ശക്തമായ നിരീക്ഷണം ഇങ്ങനെയാണ്.. ‘കലിയുഗം ഇങ്ങെത്തി’.

ALSO READ:  ന്യൂ മീഡിയ ആൻഡ് വെബ് സൊല്യൂഷൻസ് ഡിപ്ലോമ കോഴ്സ്; കെൽട്രോണിൽ അവസരം

ഭാര്യയ്ക്ക് അനുകൂലമായ കോടതി വിധിക്കെതിരെ അലിഗഡില്‍ നിന്നുള്ള മുനേഷ് കുമാര്‍ ഗുപ്ത നല്‍കിയ പെറ്റീഷന്‍ പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് സൗരഭ് ശ്യാം ശാംശേരി ഈ നിയമ പോരാട്ടം ആശങ്ക ഉണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ദമ്പതികള്‍ക്ക് ഉപദേശം നല്‍കാനും ശ്രമിച്ചു.

ALSO READ: ബലാത്സംഗക്കേസ്; നടൻ സിദ്ദിഖിക്കിനായുള്ള തെരച്ചിൽ ഊർജിതമാക്കി പൊലീസ്

കുടുംബ കോടതിയാണ് ഗുപ്തയുടെ ഭാര്യയ്ക്ക് അനുകൂലമായി വിധിച്ചത്. ഇതോടെയാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. അടുത്ത ഹിയറിംഗിന് മുമ്പായി ഇരുവരും ഇക്കാര്യത്തില്‍ ഒരു തീരുമാനത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോടതി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News