ഗ്യാൻവാപി കേസിൽ മസ്ജിദ് കമ്മിറ്റിയുടെ ഹർജി അലഹബാദ് ഹൈക്കോടതി തള്ളി

ഗ്യാൻവാപിയിൽ ക്ഷേത്രനിർമാണത്തിന് അനുമതി തേടിയതിനെതിരായ മസ്ജിദ് കമ്മറ്റിയുടെ ഹർജി തള്ളി അലഹബാദ് ഹൈക്കോടതി. മസ്ജിദ് നിലനിൽക്കുന്ന സ്ഥലത്ത് ക്ഷേത്രം നിർമിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി നിലനിൽക്കും. 1991 ലെ ആരാധനാലയ നിയമം തടസ്സമല്ലെന്നും കോടതി പറഞ്ഞു. 6 മാസത്തിന്നുളിൽ വാദം പൂർത്തിയാക്കാൻ വാരണസി ജില്ലാകോടതിക്ക് നിർദേശവും നൽകി. മസ്ജിദ് കമ്മറ്റിയുടെ 5 ഹർജികളാണ് കോടതി തള്ളിയത്. കൂടാതെ, വീണ്ടും സർവേ ആവശ്യമെങ്കിൽ പുരാവസ്തു വകുപ്പിന് അനുമതി നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നു.പുരാവസ്തു വകുപ്പ് മസ്ജിദിൽ നടത്തിയ സർവേ റിപ്പോർട്ട്‌ ഇന്നലെ വാരാണസി ജില്ലാകോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

Also Read; യൂത്ത് കോൺഗ്രസ് വ്യാജ ഐഡി വിഷയം; തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിൽ കേസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News