പോക്സോ കേസ് നടപടികൾ പ്രതിയും ഇരയും തമ്മിലുള്ള ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിൽ റദ്ദാക്കാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി. പോക്സോ കേസ് പ്രതി സഞ്ജീവ് കുമാർ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയുന്നതിൽ പോക്സോ നിയമപ്രകാരമുള്ള ക്രിമിനൽ നടപടികൾ പ്രതിയും ഇരയും തമ്മിലുള്ള ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിൽ റദ്ദാക്കാനാകില്ലെന്ന സുപ്രധാന നിരീക്ഷണമാണ് അലഹബാദ് ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. കുറ്റം രജിസ്റ്റർ ചെയ്യുന്നതിന് പ്രായപൂർത്തിയാകാത്ത ഇരയുടെ സമ്മതം അപ്രധാനമാണെങ്കിൽ അത്തരം സമ്മതം വിട്ടുവീഴ്ച ഉൾപ്പെടെയുള്ള ഘട്ടങ്ങളിലും തുടരുമെന്നാണ് കോടതി ചൂണ്ടിക്കാണിച്ചത്.
മൈനർ പിന്നീട് അപേക്ഷകനുമായി ഒത്തുതീർപ്പിൽ ഏർപ്പെടാൻ സമ്മതിക്കുന്നത് പോക്സോ നിയമപ്രകാരമുള്ള നടപടികൾ റദ്ദാക്കാൻ പര്യാപ്തമല്ലെന്ന് കോടതി കുറ്റപ്പെടുത്തി. പോക്സോകേസ് പ്രതി സഞ്ജീവ് കുമാർ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടായിരുന്നു ജസ്റ്റിസ് സമിത് ഗോപാലിന്റെ നിരീക്ഷണം. കേസിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തതിനും അന്വേഷണം പൂർത്തിയാക്കിയതിനും വിചാരണക്കോടതി അപേക്ഷകനെ വിളിച്ചുവരുത്തിയതിനും ശേഷം കക്ഷികൾ തമ്മിൽ ഒത്തുതീർപ്പ് ഉണ്ടാക്കിയെന്നു ചൂണ്ടിക്കട്ടിയാണ് പ്രതി കോടതിയെ സമീപിച്ചത്.
Also Read: പ്രവാസികളുടെ നാട്ടിലെ ബന്ധുക്കളോട് ഫോൺ വഴി തട്ടിപ്പ്; ജാഗ്രത നിർദേശവുമായി പൊലീസ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here