ഗ്യാന്‍വാപി മസ്ജിദില്‍ പുരാവസ്തുവകുപ്പിന്റെ സര്‍വേ സ്റ്റേ ചെയ്യണ്ണമെന്ന ഹര്‍ജിയില്‍ അലഹബാദ് ഹൈക്കോടതി ഇന്ന് വിധി പറയും. വാരാണസി ജില്ലാക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റിയാണ് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്.
Also Read- യുകെയിലെ തിരക്കുള്ള റോഡില്‍ നൃത്താഘോഷം; യുവാക്കള്‍ക്കു നേരെ വിമര്‍ശനം
കഴിഞ്ഞ മാസം കേസ് പരിഗണിച്ചിരുന്നു. മൂന്ന് ദിവസത്തെ വാദം കേട്ട ശേഷം വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. വിധി പറയുന്നത് വരെ പുരാവസ്തു വകുപ്പിന്റെ സര്‍വേ കോടതി സ്റ്റേ ചെയുകയും ചെയ്തിരുന്നു. സര്‍വേ നടത്തുന്നത് പള്ളിക്ക് കേടുപാടുകള്‍ വരുത്തുമെന്ന് പള്ളികമ്മിറ്റിയും പള്ളിക്ക് കേടുപാട് പാറ്റാതെയാവും സര്‍വേയെന്ന് പുരാവസ്തു വകുപ്പും കോടതിയെ അറിയിച്ചിരുന്നു. സര്‍വേയെ കുറച്ച് കോടതിക്ക് സംശയം ഉണ്ടായതിനെ തുടര്‍ന്ന് സര്‍വേ ഉദ്യോഗസ്ഥനെ കോടതിയില്‍ വിളിച്ചു വരുത്തിയിരുന്നു.
Also Read- അയല്‍വാസിയെ ആക്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ടു; 28 വര്‍ഷം ഒളിവില്‍ കഴിഞ്ഞ പ്രതി അറസ്റ്റില്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here