ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വ്വേയ്ക്കുള്ള സ്റ്റേ നീട്ടി അലഹബാദ് ഹൈക്കോടതി. നാളെ വീണ്ടും വാദം കേൾക്കാനായാണ് ഹൈക്കോടതി സ്റ്റേ നീട്ടിയത്.
ALSO READ: യൂത്ത് കോൺഗ്രസിന് തിരിച്ചടി; സംഘടനാ തെരഞ്ഞെടുപ്പ് കോടതി സ്റ്റേ ചെയ്തു
ഇന്ന് വൈകുന്നേരം അഞ്ചരയോടെ സുപ്രീംകോടതി അനുവദിച്ച സ്റ്റേയുടെ കാലാവധി അവസാനിച്ചിരുന്നു. എന്നാൽ വാദം കേൾക്കൽ പൂർത്തിയാക്കാൻ പറ്റാത്തത് മൂലം ഹൈക്കോടതി സ്റ്റേ നാളെ വരെ നീട്ടിനൽകുകയായിരുന്നു. സര്‍വ്വേയ്ക്ക് അനുമതി നല്‍കിയ വാരണാസി കോടതി ഉത്തരവിനെതിരെ മസ്ജിദ് കമ്മിറ്റിക്ക് അലഹബാദ് ഹൈക്കോടതിയെ സമീപിക്കാനായിരുന്നു സുപ്രീംകോടതി സർവേയിൽ സ്റ്റേ നൽകിയത്.
ALSO READ: ‘അച്ചു ഉമ്മൻ കാട്ടിയ രാഷ്ട്രീയ പക്വത കെ സുധാകരൻ കാട്ടിയില്ല’; മന്ത്രി മുഹമ്മദ് റിയാസ്
സര്‍വേ നടത്തിക്കഴിഞ്ഞാല്‍ പള്ളി പൂര്‍ണ്ണമായും നശിപ്പിക്കപ്പെടുമെന്ന് മസ്ജിദ് കമ്മിറ്റി ഇന്നലെ കോടതിയെ അറിയിച്ചു. എന്നാല്‍, സര്‍വേ കൊണ്ട് പള്ളിക്ക് ഒരു കേടും പറ്റില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍ ബോധിപ്പിച്ചിട്ടുണ്ടല്ലോ എന്ന് കോടതി പ്രതികരിച്ചു. സര്‍വേ നടപടികള്‍ ഇന്ന് വൈകീട്ട് അഞ്ചു മണിവരെയാണ് സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുന്നത്. ഈ സ്റ്റേയാണ് അലഹബാദ് ഹൈക്കോടതി നീട്ടിനൽകിയിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here