ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണം; ഗൂഢാലോചന പകൽ പോലെ വ്യക്തം: എം വി ഗോവിന്ദൻ മാസ്റ്റർ

ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണത്തിൽ ഉൾക്കളികൾ പുറത്ത് വന്നതായി എം വി ഗോവിന്ദൻ മാസ്റ്റർ. ആരോപണം ഉന്നയിച്ചയാൾ തന്നെ ആരോപണം തെറ്റാണെന്ന് പറഞ്ഞു. മറ്റ് ചിലരുടെ പ്രേരണ കൊണ്ടാണ് ആരോപണമുന്നയിച്ചതെന്നാണ് പറഞ്ഞത്. കേസിലെ ഗൂഢാലോചന പകൽ പോലെ വ്യക്തമാണ്. ഗൂഢാലോചനയുണ്ടെന്ന് സി പി ഐ എം തുടക്കം മുതൽ പറഞ്ഞിരുന്നതാണ്. അന്വേഷണം ദ്രുതഗതിയിൽ മുന്നോട്ട് പോകണമെന്നും ഗൂഢാലോചനക്കാരെയെല്ലാം പുറത്ത് കൊണ്ടുവരണമെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ALSO READ: പാലാരിവട്ടം പാലം അഴിമതി; ആര്‍ ഡി എസ് പ്രൊജക്ട് കരിമ്പട്ടികയില്‍ തന്നെ

അതേസമയം ഹരിദാസന്റെ വെളിപ്പെടുത്തൽ മാധ്യമങ്ങൾ വാർത്തയാക്കിയില്ലയെന്നും
നീചമായ വാർത്തയാണ് മാധ്യമങ്ങൾ നൽകിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിലൂടെ മാധ്യമങ്ങളുടെ കാപട്യമാണ് തുറന്നുകാട്ടപ്പെട്ടത്.കെ പി സി സി യെ നയിക്കുന്നത് പി ആർ ഏജൻസിയാണെന്നും കോൺഗ്രസ്സ് ആ അവസ്ഥയിലേക്ക് എത്തിയെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ആശുപത്രി വികസനം ചര്‍ച്ച ചെയ്യാന്‍ മന്ത്രി എത്തി, ഇത് വളരെ നല്ല കാര്യമാണ്.; വീണാ ജോര്‍ജിനെ പ്രശംസിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News