മുണ്ടും ഷര്‍ട്ടും ധരിച്ചെത്തിയാളെ കോഹ്ലിയുടെ റസ്റ്റോറന്റില്‍ കയറ്റിയില്ല; ആരോപണവുമായി തമിഴ്‌നാട് സ്വദേശി, വീഡിയോ

ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ മുംബൈയിലുള്ള റസ്റ്റോറന്റില്‍ മുണ്ടും ഷര്‍ട്ടും ധരിച്ചെത്തിയതിനെ തുടര്‍ന്ന് പ്രവേശിപ്പിച്ചില്ലെന്ന ആരോപണവുമായി തമിഴ്‌നാട് സ്വദേശി. ഡ്രസ് കോഡ് പാലിച്ചില്ലെന്ന് കാട്ടിയാണ് അനുമതി നിഷേധിച്ചത്. കോഹ്ലിയുടെ ഉടമസ്ഥതയിലുള്ള ജുഹുവിലെ വണ്‍ 8 കമ്യൂണ്‍ എന്ന റസ്റ്റോറന്റിലാണ് സംഭവം. സമൂഹമാധ്യമത്തിലൂടെയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ ഹോട്ടലിനെതിരെ യുവാവ് പരാതിപ്പെട്ടിരിക്കുന്നത്. പത്തുലക്ഷത്തിലധികം പേര്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞു.

ALSO READ: മുൻ ഐഎഎസ് ഉദ്യോ​ഗസ്ഥൻ ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് അന്തരിച്ചു

മുംബൈയില്‍ എത്തി ജെഡബ്ല്യു മാരിയറ്റ് ഹോട്ടലില്‍ ചെക്കിന്‍ ചെയ്തു. ശേഷം വണ്‍ 8 കമ്യൂണ്‍ റസ്റ്റോറന്റില്‍ പോയി. എന്നാല്‍ പ്രവേശനകവാടത്തില്‍ ജീവനക്കാര്‍ തടഞ്ഞു. അത് ഡ്രസ്‌കോഡ് ചൂണ്ടിക്കാട്ടിയാണെന്ന് യുവാവ് വീഡിയോയില്‍ പറയുന്നു. വീഡിയോയ്ക്ക് താഴെ ഇരുവിഭാഗത്തെയും അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള കമന്റുകളാണ് വരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News