ആരോപണങ്ങള്‍ ഉയരുമ്പോള്‍ ജനപ്രതിനിധികള്‍ പിന്തുടരുന്ന ചില രാഷ്ട്രീയ കീഴ്‌വഴക്കങ്ങള്‍; ചരിത്രം പരിശോധിക്കാം!

രാജ്യം കണ്ട ഏറ്റവും വലിയ കലാപങ്ങളില്‍ ഒന്നായിരുന്നു സിഖ് വിരുദ്ധ കലാപം. പ്രതിപട്ടികയില്‍ ഒന്നാം നിരയിലുള്ള പേരാണ് ജഗ്ദീഷ് ടൈറ്റ്ലറുടേത്. എന്നാല്‍ ആരോപണ വിധേയനെന്ന നിലയില്‍ എംപി സ്ഥാനം അദ്ദേഹം രാജിവച്ചിരുന്നില്ല. പിന്നീടും ജഗ്ദീഷ് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചു എംപിയായി, മന്ത്രിയായി, 2005ല്‍ നാനവതി കമ്മീഷന്‍ റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്ന് ജഗ്ദീഷ് കേന്ദ്ര മന്ത്രി സ്ഥാനം മാത്രം രാജി വെച്ചു. ഷെഹ്റാബുദീന്‍ കേസില്‍ അമിത് ഷായുടെ നിലപാട് നോക്കാം. അന്ന് ഗുജറാത്ത് ആഭ്യന്തര മന്ത്രി സ്ഥാനം മാത്രമാണ് അമിത് ഷാ രാജിവച്ചത്.

ALSO READ:  വയനാടിനൊപ്പം; ശ്രീചിത്ര എംപ്ലോയീസ് സഹകരണ സംഘം സിഎംഡിആർഎഫിലേക്ക് ഒന്നര ലക്ഷം കൈമാറി

ഗുജറാത്ത് കലാപത്തില്‍ മുഖ്യമന്ത്രി സ്ഥാനം പോലും രാജി വെക്കാന്‍ നരേന്ദ്ര മോദി തയ്യാറായിരുന്നില്ല. മറ്റൊരു വിവാദമായ കേസായിരുന്നു കേന്ദ്ര സഹമന്ത്രി എംജെ അക്ബറിനെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണം. 2016ല്‍ വിദേശകാര്യ സഹമന്ത്രിയായി ചുമതലയേറ്റ എംജെ അക്ബര്‍ ലൈംഗിക ആരോപണ പരാതിയെ തുടര്‍ന്ന് 2018ല്‍ സഹമന്ത്രി സ്ഥാനം രാജി വെക്കുന്നു.. 2012ല്‍ ഹരിയാനയില്‍ ഭൂപീന്ദര്‍ ഹൂഡ സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രി ആയിരുന്ന ഗോപാല്‍ കണ്ടക്ക് എതിരെ ഉയര്‍ന്നത് വലിയ ആരോപണം ആയിരുന്നു. എയര്‍ഹോസ്റ്റസിന്റെ ആത്മഹത്യക്ക് ഉത്തരവാദി ഗോപാല്‍ കണ്ട എന്നായിരുന്നു കേസ്. ഇതിലും ആഭ്യന്തര മന്ത്രി സ്ഥാനം മാത്രമാണ് രാജി വെച്ചത്. എംഎല്‍എ ആയി തുടരുകയും അന്വേഷണം നേരിടുകയും ചെയ്തു.

ഹരിയായില്‍ മനോഹര്‍ ലാല്‍ ഖട്ടര്‍ സര്‍ക്കാരില്‍ കായിക മന്ത്രി ആയിരുന്ന ഇന്ത്യന്‍ ഹോക്കി താരം സന്ദീപ് സിംഗിനെതിരെയും ലൈംഗിക ാരോപണം ഉയര്‍ന്നിരുന്നു. സന്ദീപ് സിംഗ് 2023ല്‍ കായിക മന്ത്രി സ്ഥാനം രാജി വെച്ചു. ജമ്മു കശ്മീര്‍ മന്ത്രിയായിരുന്ന ഷബിര്‍ അഹമ്മദ് ഖാന്‍ 2014ലാണ് ലൈംഗിക അതിക്രമ ആരോപണത്തെ തുടര്‍ന്ന് മന്ത്രി സ്ഥാനം രാജി വെക്കുന്നത്. എന്തിനേറെ ഗുസ്തി താരങ്ങള്‍ക്കെതിരായ ലൈംഗിക അതിക്രമക്കേസില്‍ ബ്രിജ് ഭൂഷനും എംപി സ്ഥാനം രാജിവെച്ചിരുന്നില്ല. സോളാര്‍ കേസിലെ ആരോപണ വിധേയര്‍ സ്വീകരിച്ച നിലപാടും പരിശോധിച്ച് തന്നെ പോകേണ്ടതാണ്. അന്വേഷണ കമ്മീഷന് മുന്നില്‍ പോകേണ്ടി വന്നിട്ടും മുഖ്യമന്ത്രിസ്ഥാനം പോലും ഉമ്മന്‍ചാണ്ടി രാജി വെച്ചിരുന്നില്ല. കെസി വേണുഗോപാല്‍ എംപിയായി തന്നെ തുടര്‍ന്നു.

ALSO READ: 80 വാട്ട് ഫാസ്റ് ചാർജിങ്: റിയൽമി 13 5ജി, റിയൽമി 13+മോഡലുകൾ ഇന്ത്യയിൽ പുറത്തിറങ്ങി

ഇതേ കേസില്‍ ആരോപണ വിധേയരായ ആരും തന്നെ ജനപ്രതിനിധിസ്ഥാനം രാജിവെച്ചിരുന്നില്ലെന്നതും ഓര്‍ക്കേണ്ടതാണ്. കേരളം കണ്ട മറ്റൊരു വലിയ ലൈഗിക പീഢന കേസായിരുന്നു ഐസ്‌ക്രീംപാര്‍ലര്‍ കേസ്. ഇതില്‍ കുഞ്ഞാലിക്കുട്ടി സ്വീകരിച്ച നിലപാടും വ്യത്യസ്തമായിരുന്നില്ല. മന്ത്രിസ്ഥാനം മാത്രം രജിവെച്ചു. സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്ന എല്‍ദോസ് കുന്നപ്പള്ളിയും, വിന്‍സന്റും ഇപ്പോഴും എംഎല്‍എമാരായി തുടരുകയുമാണ്. ഇത്തരം ആരോപണങ്ങള്‍ ഉയരുമ്പേള്‍ മന്ത്രിസ്ഥാനം രാജി വെച്ചു അന്വേഷണത്തെ നേരിടുക എന്നത് തന്നെയാണ് രഷ്ട്രീയ കീഴ്വഴക്കം. ജനപ്രതിനിധി സ്ഥാനം ഒഴിഞ്ഞാല്‍ ആരോപണം തെറ്റെന്ന് തെളിഞ്ഞാല്‍ പോലും അത് തിരികെ നല്‍കാന്‍ കഴിയുന്നതല്ലെന്നതും വസ്തുത തന്നെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News