യുപിഎസ് നിധിയിലെ പണം ഓഹരി വിപണിയിലേക്കെന്ന് ആക്ഷേപം; മോദിയുടെ ഏകീകൃത പെന്‍ഷന്‍ പദ്ധതിക്കെതിരെ വ്യാപക വിമര്‍ശനം

മോദി സര്‍ക്കാരിന്റെ പുതിയ ഏകീകൃത പെന്‍ഷന്‍ പദ്ധതിക്കെതിരെ വ്യാപക വിമര്‍ശനം. പഴയ പെന്‍ഷന്‍ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ഒഴിവാക്കി യുപിഎസ് നിധിയിലെ പണം ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നത് കോര്‍പറേറ്റുകള്‍ക്ക് നേട്ടമുണ്ടാക്കാനാണെന്ന ആക്ഷേപം ശക്താമാകുന്നു. പഴയ പെന്‍ഷന്‍ പദ്ധതിക്കായുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ ന്യായമായ ആവശ്യത്തെ ഏകീകൃത പെന്‍ഷന്‍ പദ്ധതി പഖ്യാപനത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ വഞ്ചിക്കുകയാണെന്ന് സിഐടിയു വിമര്‍ശിച്ചു. പഴയ പെന്‍ഷന്‍ പദ്ധതിയിലെ പല ആനുകൂല്യങ്ങളും എടുത്തുകളയുന്നതാണ് മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ഏകീകൃത പെന്‍ഷന്‍ പദ്ധതി. നിലവിലെ ദേശീയ പെന്‍ഷന്‍ പദ്ധതിക്ക് സമാനമായി ജീവനക്കാരുടെ വേതനത്തിന്റെ 10 ശതമാനമാണ് യുപിഎസ് നിധിയിലേക്ക് പിടിക്കുന്നത്.

Also Read: പി എസ് സി നിയമനങ്ങളില്‍ കേരളം തന്നെ മുന്നില്‍; കണക്കുകള്‍

ജീവനക്കാരുടെ വിഹിതവും സര്‍ക്കാരിന്റെ 18.5 ശതമാനം വിഹിതവും ഉള്‍പ്പെടുന്ന യുപിഎസ് നിധിയിലെ പണം ഓഹരി വിപണിയിലെക്ക് നിക്ഷേപിക്കുന്നതിലൂടെ കോർപറേറ്റുകൾക്ക് നേട്ടമുണ്ടാക്കാനാകും. പുതിയ പദ്ധതി പ്രഖ്യാപനത്തിലൂടെ സര്‍ക്കാര്‍ ജീവനക്കാരുടെ ന്യായമായ ആവശ്യത്തെകേന്ദ്രസര്‍ക്കാര്‍ വഞ്ചിക്കുകയാണെന്ന് സിഐടിയു പ്രതികരിച്ചു. എന്‍ഡിഎ സര്‍ക്കാര്‍ പ്രഖ്യാപിച്ച യുപിഎസ് തള്ളുന്നതായും പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കണമെന്നും സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍ സെന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. മാത്രമല്ല പഴയ പെന്‍ഷന്‍ പദ്ധതിയില്‍ അവസാനം വാങ്ങിയ വേതനത്തിന്റെ 50 ശതമാനം പെന്‍ഷന്‍ ഉറപ്പുവരുത്തിയിരുന്നു. ശമ്പള കമീഷന്‍ ശുപാര്‍ശപ്രകാരം വേതനം പുനഃക്രമീകരിക്കുന്ന ഘട്ടത്തിലെല്ലാം പെന്‍ഷനും വര്‍ധിച്ചിരുന്നു.

Also Read: ‘അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കണം’; സംയുക്ത രക്ഷാസമിതി

80 വയസ്സായാല്‍ പെന്‍ഷനില്‍ 20 ശതമാനം വര്‍ധനവ് പഴയ പദ്ധതിയില്‍ ഉറപ്പാക്കിയിരുന്നു. തുടര്‍ന്നുള്ള ഓരോ അഞ്ചുവര്‍ഷവും പെന്‍ഷന്‍ തുകയും വര്‍ധിപ്പിക്കും. ഈ ആനുകൂല്യങ്ങളൊന്നും പുതിയ യുപിഎസില്‍ ഇല്ല. മാത്രമല്ല അവസാനത്തെ 12 മാസം വാങ്ങിയ ശമ്പളത്തിന്റെ ശരാശരി കണക്കാക്കി അതിന്റെ 50 ശതമാനം മാത്രമാണ് പെന്‍ഷന്‍ നല്‍കുന്നത്. 50 ശതമാനം പെന്‍ഷന്‍ കിട്ടാന്‍ 25 വര്‍ഷത്തെ കുറഞ്ഞ സര്‍വീസ് നിര്‍ബന്ധം.പഴയ പെന്‍ഷന്‍ പദ്ധതിയില്‍ 10 വര്‍ഷം സര്‍വീസുള്ളവര്‍ക്കും 50 ശതമാനം പെന്‍ഷന്‍ കിട്ടിയിരുന്നു.എന്നാല്‍ ഇത്തരം ആനുകൂല്യങ്ങളൊന്നും പുതിയ പദ്ധതിയില്‍ ഇല്ല. ട്രേഡ്യൂണിയനുകളുടെ പിന്തുണയോടെ ജീവനക്കാര്‍ നടത്തിയ പോരാട്ടമാണ് യുപിഎസ് പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതമാക്കിയത്. എന്നാല്‍ യുപിഎസ് പദ്ധതിയിലും ബിജെപി സര്‍ക്കാര്‍ തങ്ങളുടെ വഞ്ചനാപരമായ നിലപാട് തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News