ഇരട്ട വോട്ട് ആരോപണം; അടൂര്‍ പ്രകാശിന് വീണ്ടും തിരിച്ചടി

അടൂര്‍ പ്രകാശിന്റെ ഇരട്ട വോട്ട് ആരോപണം വീണ്ടും തള്ളി ജില്ലാ കളക്ടര്‍ ജെറോമിക്ക് ജോര്‍ജ്. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ഇരട്ട വോട്ടുകള്‍ ഇല്ല. സ്ഥലം മാറിപ്പോയവരുടെ വോട്ടുകള്‍ മാത്രമാണ് ഉള്ളത്. ഇത്് ഒരു ശതമാനത്തില്‍ താഴെ മാത്രമാണ്. ഇത് പരിശോധിക്കാന്‍ സംവിധാനം ഉണ്ട് . മണ്ഡലത്തില്‍ ആര്‍ക്കും ഇരട്ട വോട്ടുകള്‍ ചെയ്യാന്‍ കഴിയില്ല. ഒന്നില്‍ കൂടുതല്‍ വോട്ട് കണ്ടുപിടിക്കാന്‍ സംവിധാനമുണ്ടെന്നും ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കി.

ALSO READ: സുരേഷ് ഗോപിക്ക് വോട്ടു പിടിക്കാൻ പള്ളി വികാരിയുടെ പേരിൽ വ്യാജ പ്രചാരണം

തിരുവനന്തപുരം ജില്ലയില്‍ 2730 പോളിംഗ് സ്റ്റേഷനുകളാണ് ഉള്ളത്. എല്ലായിടത്തും 100% വെബ് കസ്റ്റിംഗ് സജ്ജീകരിച്ചിട്ടുണ്ട്. ചൂട് പ്രതിരോധിക്കാനും ക്രമീകരണമുണ്ട്. തിരുവനന്തപുരത്ത് 125 പ്രശ്‌ന ബാധിത ബൂത്തുകളും ആറ്റിങ്ങലില്‍ 9 ബൂത്തുകളുമാണ് ഉള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk