ഹരിയാന തെരഞ്ഞെടുപ്പിലെ ക്രമക്കേട് ആരോപണം: കോണ്‍ഗ്രസിന്റെ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി

Congress

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള കോണ്‍ഗ്രസിന്റെ ക്രമക്കേട് ആരോപണത്തില്‍ കോണ്‍ഗ്രസ് നല്‍കിയ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. ഹരിയാനയിലെ 26 സീറ്റുകളില്‍ ക്രമക്കേട് നടന്നുവെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. ഇത്തരം ആരോപണങ്ങള്‍ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് സ്ഥിരമായി ഉയരുന്നത് അസ്വസ്ഥത ഉണ്ടാക്കുന്നതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ALSO READ:മഹാരാഷ്ട്രയിലെ ദഹാനു സീറ്റിൽ വീണ്ടും സ്ഥാനാർഥിയായി സിപിഐഎം എംഎൽഎ വിനോദ് നിക്കോളെ

കോണ്‍ഗ്രസ് സംശയങ്ങളുടെ പുകമറ തീര്‍ക്കുകയാണ്. ഹരിയാനയിലെ തെരഞ്ഞെടുപ്പ് പ്രക്രിയയിലെ ഓരോ ചുവടും കുറ്റമറ്റതാണെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെയോ ഏജന്റുമാരുടെയോ നിരീക്ഷണത്തിലാണ് പ്രക്രിയകള്‍ നടന്നതെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയച്ച കത്തില്‍ പറയുന്നു. ഇവിഎം ക്രമക്കേട് ആരോപണത്തില്‍ വിശദമായ പരാതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News