പ്ലസ് വണ്‍ പ്രവേശനം; മലപ്പുറം ജില്ലയില്‍ ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ക്ക് സീറ്റ് കുറവെന്ന ആരോപണം വാസ്തവമല്ല: മന്ത്രി വി ശിവന്‍കുട്ടി

മലപ്പുറം ജില്ലയില്‍ ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ക്ക് സീറ്റ് കുറവെന്ന ആരോപണം അവാസ്തവമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. 2024-25 അധ്യയന വര്‍ഷം പ്ലസ് വണ്‍ പ്രവേശനം കുറ്റമറ്റതാക്കുന്നതിനും ഉപരിപഠനത്തിന് യോഗ്യത നേടിയ എല്ലാ വിദ്യാര്‍ത്ഥികളുടെയും പ്രവേശനം ഉറപ്പാക്കുന്നതിനും വേണ്ട നടപടികള്‍ കൈക്കൊണ്ടിട്ടുള്ളതായും മന്ത്രി അറിയിച്ചു. എസ്എസ്എല്‍സി പരീക്ഷയില്‍ 4,25,563 വിദ്യാര്‍ത്ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. സംസ്ഥാനത്ത് ആകെ ലഭ്യമായ സീറ്റുകളുടെ എണ്ണം 5,37,680 ആണ്

മലപ്പുറം ജില്ലയില്‍ പത്താം തരം പരീക്ഷയ്ക്ക് ശേഷം ഉപരിപഠനത്തിന് ശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സീറ്റുകളില്ലെന്നായിരുന്നു യുഡിഎഫിന്റെ ആരോപണം. എന്നാല്‍ ഈ വാദം തീര്‍ത്തും തെറ്റാണെന്നും, ഉപരിപഠനത്തിന് ആഗ്രഹിക്കുന്ന യോഗ്യത നേടിയ എല്ലാ വിദ്യാര്‍ത്ഥികളുടെയും പ്രവേശനം ഉറപ്പാക്കുന്നതിനും, 2024 – 25 അധ്യയന വര്‍ഷം പ്ലസ് വണ്‍ പ്രവേശനം കുറ്റമറ്റതാക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിച്ചതായും മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

Also Read: കോഴിക്കോട് ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറിലിടിച്ച് കത്തി; രോഗിക്ക് ദാരുണാന്ത്യം

എസ്എസ്എല്‍സി പരീക്ഷയ്ക്ക് ശേഷം 4,25,563 വിദ്യാര്‍ത്ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. ഹയര്‍സെക്കന്‍ഡറി മേഖലയില്‍ 4,33,231 സീറ്റുകളും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ 33,030 സീറ്റുകളും അടക്കം 4,66,261 സീറ്റുകളും, ഐടിഐ മേഖലയില്‍ 61,429 ഉം പോളിടെക്‌നിക് മേഖലയില്‍ 9,990 ഉം അടക്കം, ഉപരിപഠനത്തിന് എല്ലാ മേഖലകളിലുമായി ആകെ 5,37,680 സീറ്റുകള്‍ ലഭ്യമാണ്. 2022-23 അധ്യയന വര്‍ഷം താല്‍ക്കാലികമായി അനുവദിച്ച 77 ബാച്ചുകളും ഷിഫ്റ്റ് ചെയ്ത നാല് ബാച്ചുകളും ഉള്‍പ്പടെ 81 ബാച്ചുകളും, കഴിഞ്ഞ അധ്യയന വര്‍ഷം താല്‍ക്കാലികമായി അനുവദിച്ച 97 ബാച്ചുകളും ഈ വര്‍ഷവും തുടരും. മാര്‍ജിനില്‍ സീറ്റ് വര്‍ദ്ധനവിലൂടെ ആകെ 61,759 സീറ്റുകളും 178 താല്‍ക്കാലിക ബാച്ചുകളിലൂടെ 11,965 സീറ്റുകളും അടക്കം ആകെമൊത്തം 73,724 സീറ്റുകള്‍ അധികമായി ലഭിക്കും.

മലപ്പുറം ജില്ലയില്‍ മാത്രം 79,730 വിദ്യാര്‍ത്ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. ഉപരിപഠനത്തിന് സര്‍ക്കാര്‍ സ്‌കൂളുകളിലെ 33,925 സീറ്റുകളും എയ്ഡഡ് സ്‌കൂളുകളിലെ 25,765 സീറ്റുകളും അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ 11,286 സീറ്റുകളും ഉള്‍പ്പടെ 70,976 ഹയര്‍സെക്കന്‍ഡറി സീറ്റുകള്‍ മലപ്പുറം ജില്ലയിലുണ്ട്. ഇതിനൊപ്പം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, ഐ ടി ഐ, പോളിടെക്‌നിക് തുടങ്ങിയ മേഖലകളില്‍ 9,214 സീറ്റുകളുമുണ്ട്. ആകെ മൊത്തം മലപ്പുറം ജില്ലയില്‍ മാത്രം 80,190 സീറ്റുകള്‍ ഉപരിപഠനത്തിന് യോഗ്യരായവര്‍ക്ക് ലഭിക്കും. ഈ സാഹചര്യത്തിലാണ് യുഡിഎഫ് അടിസ്ഥാന രഹിത ആരോപണം ഉന്നയിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News