ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അഖില്‍ മാത്യുവിനെതിരായ പരാതിയിൽ ഹരിദാസന്‍റെ മൊഴിയും തെറ്റ്. ഹരിദാസൻ പൊലീസിന് മൊഴി നൽകിയത് ഏപ്രിൽ 10 ന് പണം കൈമാറിയെന്ന്. സിസിടിവി ദൃശ്യത്തിൽ സെക്രട്ടേറിയറ്റിലെത്തിയത് ഏപ്രിൽ 11ന്. ബാസിത്തും ഹരിദാസും സെക്രട്ടേറിയേറ്റിലെത്തിയ ദൃശ്യങ്ങള്‍ കൈരളിന്യൂസ് പുറത്തുവിട്ടിരുന്നു. ഈ ദൃശ്യങ്ങളില്‍ നിന്നാണ് ഇവരെത്തിയത് 11ന് ആണെന്ന് വ്യക്തമായത്. ഇതോടെ ഹരിദാസിന്‍റെ മൊഴി തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
ബാസിതും ഹരിദാസും സെക്രട്ടറിയേറ്റ് അനക്‌സ് 2 ന് മുന്നിലെത്തിയ സിസിടിവി ദൃശ്യങ്ങളാണ് കൈരളി ന്യൂസ് പുറത്തുവിട്ടത്. പണം ആര്‍ക്കും കൈമാറുന്നത് ദൃശ്യങ്ങളില്‍ ഇല്ല. ഇരുവരും ആരെയും കാണാതെ മടങ്ങിയതും സിസിടിവി ദൃശ്യത്തില്‍ വ്യക്തമാണ്. ഏപ്രില്‍ 11 ന് ഉച്ചക്ക് ശേഷമാണ് ഇരുവരും എത്തിയത്.
ആദ്യം ഏപ്രില്‍ 10 രാവിലെ പണം കൈമാറിയെന്ന് പറഞ്ഞ ഹരിദാസന്‍ പിന്നീട് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് നല്‍കിയതെന്ന് മൊഴിമാറ്റി. അഖില്‍ പത്തനംതിട്ടയാണെന്ന് അറിഞ്ഞപ്പോള്‍ അഖിലിന്‍റെ മുഖം ഓര്‍മ്മയില്ലെന്നും സമയം വ്യക്തമല്ലെന്നും മലക്കം മറിഞ്ഞു. അതേസമയം പണം കൈമാറിയതിന്റെ രേഖകളും ഹരിദാസന് പൊലീസിനു നല്‍കാനായില്ല.
ALSO READ: ഒക്ടോബര്‍ ഒന്ന്, രണ്ട്: സംസ്ഥാനത്ത് ബെവ്കോ ഔട്ട് ലെറ്റുകള്‍ പ്രവര്‍ത്തിക്കില്ല
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here