എം കെ മുനീറിനെതിരായ ആരോപണങ്ങള്‍ ഞെട്ടിക്കുന്നത്: വി വസീഫ്

V Vaseef

എം കെ മുനീറിനെതിരായ ആരോപണങ്ങള്‍ ഞെട്ടിക്കുന്നതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. എം കെ മുനീര്‍ എംഎല്‍എയുടെ അമാന എംബ്രേസ് പദ്ധതിക്കെതിരെ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കൊടുവള്ളിയില്‍ ഡിവൈഎഫ്‌ഐ നടത്തിയ പ്രതിഷേധ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ:ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വലിയ വിജയം ഉണ്ടാകും: കെ രാധാകൃഷ്ണന്‍

എം കെ മുനീറിനെതിരായ ആക്ഷേപങ്ങള്‍ ജനങ്ങള്‍ പരിശോധിക്കണം. ഗള്‍ഫില്‍ പോകുന്നവര്‍ക്ക് ഒരു എംബ്രേസുമില്ലാതെ സൗകര്യങ്ങള്‍ ഉണ്ട്.
കൊടുവള്ളി ഭീകര കേന്ദ്രമാണ് എന്ന അഭിപ്രായം ഡിവൈഎഫ്‌ഐക്കില്ല. മുസ്ലീം ലീഗിനെ ഒരു വിഭാഗം അധോലോക സംഘമാക്കുന്നു. മുനീര്‍ എംഎല്‍എ സ്ഥാനം രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്നും വി വസീഫ് ആവശ്യപ്പെട്ടു.

ALSO READ:എല്‍ഡിഎഫിന് നല്ല വിജയ പ്രതീക്ഷ; മൂന്ന് സ്ഥാനാര്‍ഥികളെയും ഉടന്‍ പ്രഖ്യാപിക്കും: ബിനോയ് വിശ്വം

ഒരു വികസനവും നടത്താതെ നാടിനെ അപമാനിക്കാനാണ് എംഎല്‍എ ശ്രമിച്ചത്. മുനീര്‍ പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും അല്ലാതെ നാടിന്റെ പടച്ചട്ടയണിഞ്ഞ് പ്രതിരോധിക്കരുതെന്നും വസീഫ് പറഞ്ഞു. എളുപ്പം പണം കണ്ടെത്താനുള്ള ശ്രമം നിയമവിരുദ്ധമാണ്. മതത്തെ ഉപയോഗിച്ച് പ്രതിരോധിക്കാനാണ് മുനീറിന്റെ ശ്രമം. സമൂഹത്തെ തെറ്റിലേക്ക് കൊണ്ടുപോകാന്‍ മുനീറിന്റെ നേതൃത്വത്തിലുള്ള ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുവെന്നും വസീഫ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News